IndiaLatest

ഗൂ​ഗി​ളി​ന് 1337.76 കോ​ടി രൂ​പ​യു​ടെ പി​ഴ

“Manju”

ന്യൂ​ഡ​ല്‍​ഹി: ഗൂ​ഗി​ളി​ന് 1337.76 കോ​ടി രൂ​പ​യു​ടെ പി​ഴ ചു​മ​ത്തി കോം​പ​റ്റീ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ. ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണു​ക​ളെ വാ​ണി​ജ്യ താ​ത്പ​ര്യ​ത്തി​നു മു​ന്‍​നി​ര്‍​ത്തി ചൂ​ഷ​ണം ചെ​യ്ത​തി​നാ​ണ് വ​ന്‍ പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റ് സ​മാ​ന ആ​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പ​രി​മി​ത​പ്പെ​ടു​ത്തി​യ​താ​യും ക​ണ്ടെ​ത്തിയിട്ടുണ്ട്. ന്യാ​യ​മ​ല്ലാ​ത്ത വി​പ​ണ​ന രീ​തി​ക​ള്‍ പാ​ടി​ല്ലെ​ന്നും കോം​പ​റ്റീ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഗൂ​ഗി​ളി​ന്റെ സെ​ര്‍​ച്ച്‌ എ​ഞ്ചി​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ഒ​രു സാ​മ്പ​ത്തി​ക ഓ​ഫ​റു​ക​ളും സ്മാ​ര്‍​ട്ട് ഫോ​ണ്‍ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് ന​ല്‍​ക​രു​തെ​ന്നും ക​മ്മീ​ഷ​ന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വി​ഷ​യ​ത്തി​ല്‍ ഗൂ​ഗി​ള്‍ ഇ​ന്ത്യ പ്രതികരിച്ചിട്ടില്ല.

 

Related Articles

Check Also
Close
Back to top button