Latest

ഗല്‍വാനില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച്‌ ചൈന

“Manju”

കാശ്മീര്‍:ഗല്‍വാന്‍ താഴ്‌‌വരയില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച്‌ ചൈന. നാല് സൈനികരാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചതെന്നാണ് ചൈന സ്ഥിരീകരിച്ചിരിക്കുന്നത്. അതോടൊപ്പം ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടു.

ആദ്യമായിട്ടാണ് ഗല്‍വാനില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത്. ഈ സൈനികര്‍ക്ക് മരണാനന്തര പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഏറ്റുമുട്ടലില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നു റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സൈനികരുടെ മരണം ഔദ്യോഗികമായി ചൈന സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ജൂണിലായിരുന്നു ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയും- ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 20 സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഈ സംഘര്‍ഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.

Related Articles

Back to top button