KeralaLatest

കാറ്റില്‍ ഫ്ലക്സ് ബോര്‍ഡ് മറിഞ്ഞുവീണു തലനാരിഴയ്ക്ക് വീട്ടമ്മ രക്ഷപ്പെട്ടു

“Manju”

സിന്ധുമോള്‍ ആര്‍

 

ആറ്റിങ്ങല്‍: ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡ് ശക്തമായ കാറ്റില്‍ റോഡിലേക്ക് മറിഞ്ഞുവീണു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. ഈ സമയം അതുവഴി നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ തൊട്ടടുത്താണ് ബോര്‍ഡ് പതിച്ചത്. ശബ്ദം കേട്ട് അവര്‍ ഓടി മാറുകയായിരുന്നു. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ കൂടുതല്‍ ആളുകള്‍ സ്റ്റാന്‍ഡിന് സമീപം ഇല്ലാതിരുന്നതിനാല്‍ അപകടമൊഴിവായി. സാധാരണ നിരവധി ആളുകള്‍ നില്‍ക്കുന്ന സ്ഥലമാണിത്.

Related Articles

Back to top button