InternationalLatest

വാക്‌സിനെടുത്ത ശേഷം ഒമിക്രോണ്‍ വന്നാല്‍ ബൂസ്റ്റര്‍ ഡോസിനെക്കാള്‍ പ്രതിരോധ ശേഷി

“Manju”

വാഷിങ്ടണ്‍: വാക്‌സിനെടുത്ത ശേഷം ഒമിക്രോണ്‍ പിടിപെട്ടവര്‍ക്ക് കോവിഡ് വകഭേദങ്ങള്‍ക്കെതിരേ മികച്ച പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് പഠനം. രണ്ട് ഡോസ് വാക്‌സിനെടുത്തവരില്‍ ഓമിക്രോണ്‍ വന്നാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കാകുമെന്നും പഠനത്തില്‍ പറയുന്നു. കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ ബയോഎന്‍ടെക് എസ്.ഇ കമ്പനിയും വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനങ്ങളുടെ പ്രാഥമിക റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷം ഓമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ലക്ഷണക്കിന് ആളുകള്‍ക്ക് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന സൂചനകളാണ് പഠനത്തിലൂടെ ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ വ്യക്തമായ അനുമാനത്തിലെത്താന്‍ കൂടുതല്‍ പഠനങ്ങളും തെളിവുകളും ആവശ്യമാണ്. ചൈന, ഉത്തര കൊറിയ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസം പകരുന്ന പുതിയ പഠനം പുറത്തുവരുന്നത്.

 

Related Articles

Back to top button