Latest

ബോട്ടുകള്‍ കൂട്ടിയിടിച്ച്‌ വനിത മരിച്ചു

“Manju”

സൗദി അറേബ്യയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച്‌ വിദേശ വനിത മരിച്ചു.ജുബൈലിലെ അല്‍ ഫനാതീര്‍ ബിച്ചിലായിരുന്നു സംഭവം.അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സന്ദര്‍ശകരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ബീച്ചുകളില്‍ പ്രത്യേകമായി നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രമേ നീന്താന്‍ പാടുള്ളൂ. ബോട്ടുടമകള്‍ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തുകയും വേണമെന്നും അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് കേണല്‍ മിസ്‍ഫര്‍ അല്‍ ഖറൈനി ആവശ്യപ്പെട്ടു.

Related Articles

Back to top button