IndiaLatest

റാപിഡെക്സ്: പ്രാദേശിക ട്രെയിന്‍ സര്‍വീസുമായി റെയില്‍വേ

“Manju”

രാജ്യത്ത് ആദ്യമായി പ്രാദേശിക ട്രെയിൻ സര്‍വീസുമായി ഇന്ത്യൻ റെയില്‍വേ. റാപിഡെക്സ് എന്ന പേര് നല്‍കിയിരിക്കുന്ന പ്രാദേശിക ട്രെയിൻ സര്‍വീസ് ഈ മാസം മുതലാണ് പ്രവര്‍ത്തനം ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കും. ആദ്യ ഘട്ടത്തില്‍ 17 കിലോമീറ്റര്‍ വരെ മാത്രമാണ് റാപിഡെക്സ് സര്‍വീസ് നടത്തുക. സാഹിബാദ്, ഗാസിയാബാദ്, ഗുല്‍ദാര്‍, ദുഹായ് ഡിപ്പോ, ദുഹായ് എന്നിങ്ങനെ 5 സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്.

അഞ്ച് സ്റ്റേഷനുകളിലെയും ജോലികള്‍ ഭൂരിഭാഗവും ഇതിനോടകം പൂര്‍ത്തിയായതായി റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ റൂട്ടില്‍ വിജയകരമായി സര്‍വീസ് നടത്തുന്നതോടെ, മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് റെയില്‍വേ അധികൃതരുടെ നീക്കം. അതേസമയം, സാഹിബാദില്‍ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷൻ വരെയുള്ള 42 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ദുഹായ് ഡിപ്പോയ്ക്ക് ശേഷം മുറാദ്നഗര്‍, മോദി നഗര്‍ സൗത്ത്, മോദി നഗര്‍ നോര്‍ത്ത്, മീററ്റ് സൗത്ത് എന്നിവ ഉള്‍പ്പെടുന്ന 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ഭാഗം അടുത്തഘട്ടത്തില്‍ മുൻഗണന സ്റ്റേഷനായി പരിഗണിക്കുന്നതാണ്.

Related Articles

Back to top button