India

രാജ്യവിരുദ്ധതയെ പിന്തുണയ്ക്കില്ല ; മാപ്പ് പറഞ്ഞ് ഹർഭജൻ സിംഗ്

“Manju”

ഛണ്ഡീഗഡ് : സമൂഹമാദ്ധ്യമത്തിൽ ഖാലിസ്താൻ അനുകൂല സന്ദേശം പോസ്റ്റ് ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. അത് വാട്‌സ്ആപ്പിൽ വന്ന ഒരു ഫോർവേഡ് മെസേജ് ആയിരുന്നെന്നും ഉള്ളടക്കം നോക്കാതെയാണ് താൻ അത് പോസ്റ്റ് ചെയ്തത് എന്നും ഹർഭജൻ സിംഗ് പറഞ്ഞു. തന്റെ തെറ്റ് അംഗീകരിക്കുന്നതായും താരം ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ അത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചതിന് മാപ്പ് ചോദിക്കുന്നു. ആ പോസ്റ്റിൽ പറഞ്ഞിരുന്ന കാര്യങ്ങളോടോ ചിത്രത്തിലുണ്ടായിരുന്ന വ്യക്തിയോടോ താൻ വ്യക്തിപരമായി യോജിക്കുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി പോരാടുന്ന ഒരു സിഖുകാരനാണ് താനെന്നും ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കില്ലെന്നും ഹർഭജൻ വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളുടെ മനോവികാരം വ്രണപ്പെടുത്തിയതിന് മാപ്പപേക്ഷിക്കുന്നു. 20 വർഷം രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചുവെന്നും രാജ്യവിരുദ്ധ ശക്തികൾക്ക് ഒരിക്കലും പിന്തുണ നൽകില്ലെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 37 ാം വർഷിക ദിനത്തോട് അനുബന്ധിച്ചാണ് ഹർഭജൻ സിംഗ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ സൈന്യം വധിച്ച ഖാലിസ്താനി ഭീകരനായ ജർനയിൽ സിംഗ് ഭിന്ദ്രാവാലയെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഹർഭജൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ഭിന്ദ്രാവാലെയുടെ ചിത്രത്തിനൊപ്പം അഭിമാനത്തോടെ ജീവിച്ചു, മതത്തിന് വേണ്ടി ജീവൻ നൽകി എന്നും ഹർഭജൻ കുറിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ അദ്ദേഹം പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

Related Articles

Back to top button