KeralaLatest

പഴ്സ് അപഹരിക്കാന്‍ ശ്രമിച്ച നാടോടി സ്ത്രീ​ക​ളെ പി​ടി​കൂ​ടി

“Manju”

ശ്രീജ.എസ്

പ​ത്ത​നാ​പു​രം: ബ​സ് യാ​ത്ര​ക്കാ​രി​യി​ല്‍നി​ന്ന്​ പഴ്സ് ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കേസില്‍ രണ്ടു നാടോടോ സ്ത്രീ​ക​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോലീസില്‍ ഏല്‍പ്പിച്ചു. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍നി​ന്ന്​ പ​ത്ത​നാ​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബസില്‍ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊട്ടാരക്കര കിഴക്കേതെരുവില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ പത്തനാപുരത്തേക്ക് യാത്ര ചെയ്ത പിടവൂര്‍ സ്വദേശിനിയുടെ പഴ്സ് അപഹരിക്കാന്‍ ശ്രമിക്കുമ്പോഴാണ് നാടോടി സത്രീകള്‍ പിടിയിലായത്.

ഡി​പ്പോ​യി​ലെ​ത്തി യാ​ത്ര​ക്കാ​ര്‍ ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഒ​രാ​ള്‍ സാ​രി​യി​ല്‍ കാ​ല്‍​വച്ചു ച​വി​ട്ടി പി​ട​വൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യാ​ത്ര​ക്കാ​രി​യു​ടെ ശ്ര​ദ്ധ തി​രി​ക്കു​ക​യും ഈ തക്കത്തിന് മ​റ്റൊ​രാ​ള്‍ പ​ഴ്സ് ത​ട്ടി​പ്പ​റി​ച്ച്‌ ഓ​ടു​ക​യു​മാ​യി​രു​ന്നു. മറ്റ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിന്തുടര്‍ന്ന്​ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് കോ​യമ്പ​ത്തൂ​ര്‍ ഒ​സാം പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ല​ക്ഷ്മി, ന​ന്ദി​നി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും പൊ​ലീ​സി​ന് കൈ​മാ​റി. ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത് മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ക​ഴി​ഞ്ഞ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.ഇരുവര്‍ക്കുമെതിരെ മുന്‍പും സമാനമായ കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിരുന്നതായി പോലീസ് അറിയിച്ചു.

Related Articles

Back to top button