IdukkiKeralaLatest

പൊന്മുടി ലോവര്‍ സാനിറ്റോറിയം സൗന്ദര്യവല്‍ക്കരണം ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

“Manju”

ബഹു: കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഒക്ടോബര്‍ 22ന് ഉദ്ഘാടനം ചെയ്യുന്നു. ബഹു: ടൂറിസം,ദേവസ്വം, സഹകരണവകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. ശിലാഫലകം അനാച്ഛാദനം ബഹു: വാമനപുരം എം.എല്‍.എ അഡ്വ.ഡി.കെ.മുരളി നിര്‍വ്വഹിക്കും.

പൊന്മുടി വികസനം -പൊന്മുടിയില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ധാരാളം പദ്ധതികള്‍ ഇതിനോടകം വിനോദസഞ്ചാര വകുപ്പ് നടപ്പാക്കി കഴിഞ്ഞു. നിലവില്‍ ഇവിടെ എത്തിച്ചേരുന്ന വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്, കെ.ടി.ഡി.സി കോട്ടേജുകള്‍ എന്നിവ വിനോദസഞ്ചാര വകുപ്പ് ഒരുക്കിയിട്ടുണ്ട്. കൂടാതെ 4 കോടിയോളം രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ പുതിയൊരു ബ്ലോക്കും പൂര്‍ത്തിയായി വരുന്നു.

പൊന്മുടിയില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് 2017-ല്‍ ഭരണാനുമതി നല്‍കിയ പദ്ധതിയുടെ ഉദ്ഘാടനമാണ് ഇവിടെ നടക്കുന്നത്. പദ്ധതിയ്ക്കായി 2.08 കോടിരൂപയാണ് വകുപ്പ് ചിലവഴിച്ചത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത് പ്രസിദ്ധ ആര്‍ക്കിടെക്ട് ആയ M/s GITPAC ആണ്. പദ്ധതിയും പ്രധാനഘടകങ്ങളായ കൂട്ടികള്‍ക്കുള്ള കളിക്കളം, ലാന്റ് സ്കേപ്പിംഗ്, ഇരിപ്പിടങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാക്കുന്നതോടുകൂടി കുടുംബമായി വരുന്നവരുടെയും മറ്റും ഒരു പ്രധാന ആക്ര‍ഷക കേന്ദ്രമായി ഈ പ്രദേശം മാറുമെന്ന കാര്യത്തില്‍ സംശയമില്ല. അപ്പര്‍ സാനിറ്റോറിയം തിരക്കാകുമ്പോള്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിനും മറ്റുമായി ഈ സ്ഥലം തെരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ സഞ്ചാരികളുമായി വരുന്ന കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി പാര്‍ക്ക് ചെയ്യുന്നതിനും ലോവര്‍ സാനിറ്റോറിയം ഉപയോഗിക്കാവുന്നതാണ്.

Related Articles

Back to top button