KeralaLatest

മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം, നടപടികള്‍ പുരോഗമിക്കുന്നു; പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ കിസ്മസ് വിരുന്നില്‍ സഭാപ്രതിനിധികളും വ്യവസായപ്രമുഖരും പങ്കെടുത്തു. ലോ കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ നടന്ന ചടങ്ങില്‍ 60 പേരാണ് പങ്കെടുത്തത്.
കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ബിഷപ്പ് അനില്‍ തോമസ് കൂട്ടോ, ആര്‍ച്ച്‌ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് പോള്‍ സ്വരൂപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കായികതാരം അഞ്ജു ബോബി ജോര്‍ജ് സിനിമാതാരം ജനീലിയ ഡിസുസ അടക്കമുള്ളവരും ക്ഷണം സ്വീകരിച്ച്‌ ചടങ്ങിനെത്തി.

മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് വേണ്ട നടപടികള്‍ പുരോഗമിക്കുകയാണെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. 2024 പകുതിയോടെയോ 2025 ആദ്യമോ മാര്‍പാപ്പ ഇന്ത്യയിലെത്തും. മാര്‍പാപ്പ കേരളത്തിലും സന്ദര്‍ശനം നടതത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസ 15 മിനിറ്റോളം നീണ്ടു. ക്രിസ്ത്യന്‍ സഭകളുടെ സേവനങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു. ഇതിന് ശേഷം നടന്ന വിരുന്നില്‍ പ്രധാനമന്ത്രി ക്ഷണിക്കപ്പെട്ടവരെ വ്യക്തിപരമായി കണ്ട് സംസാരിച്ചു.

 

Related Articles

Back to top button