LatestThiruvananthapuram

പ്ലസ് വണ്‍ പരീക്ഷ മാറ്റിവയ്ക്കണം;സെക്രട്ടേറിയറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ സമരം

“Manju”

തിരുവനന്തപുരം: ജൂണ്‍ 13 മുതല്‍ തുടങ്ങുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി. പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പത്ത് മാസം കൊണ്ട് തീര്‍ക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീര്‍ത്താണ് അതിവേ​ഗം പരീക്ഷ നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

കൊവിഡ് കാരണ പഠനം പാതിവഴിയിലായി. ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്ന ആവശ്യവും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.
അതേസമയം വിദ്യാര്‍ഥികളുടേത് അനാവശ്യ സമരമെന്ന് വി​ദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ആറു മാസം മുന്നേ പ്രഖ്യാപിച്ച പരീക്ഷയാണിതെന്നും വി. ശിവന്‍ കുട്ടി പറയുന്നു.

Related Articles

Back to top button