ArticleKeralaLatestThiruvananthapuram

കൊറോണ വ്യാപനം : പരിശോധനകള്‍ ശക്തമാക്കി കളക്ടര്‍

“Manju”

സിന്ധുമോള്‍ . ആര്‍

അഞ്ചാലുംമൂട്, കൊല്ലം : കൊറോണ വൈറസ് വ്യാപനം ഏറിയതോടെ പരിശോധന ശക്തമാക്കാന്‍ കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ രംഗത്തിറങ്ങി. രാവിലെ പതിനൊന്നോടെ അഞ്ചാലുംമൂട്ടിലെത്തിയ കളക്ടര്‍ ആദ്യം കയറിയത്‌ ബേക്കറിയിലെ പാചകപ്പുരയിലേക്കാണ്. മാസ്കും ഗ്ലൗസും ധരിക്കാതെ പാചകംചെയ്യുകയും ഭക്ഷണം പൊതിഞ്ഞുനല്‍കുകയും ചെയ്യുന്ന യുവാവിന്‌ ശക്തമായ താക്കീത്‌ നല്‍കുകയും കേസെടുക്കാന്‍ കൂടെയുണ്ടായിരുന്ന ആരോഗ്യവകുപ്പ് അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ജംങ്‌ഷനിലെ കച്ചവടസ്ഥാപനങ്ങളിലെല്ലാം കയറി പരിശോധന നടത്തി.
കടകളില്‍ നടത്തിയ പരിശോധനയില്‍ മിക്ക കടകളിലും സ്ഥാപനത്തിലെത്തിയവരുടെ പേരുവിവരം രേഖപ്പെടുത്തിയിരുന്നില്ല. അവര്‍ക്കെല്ലാം നോട്ടീസ് നല്‍കി നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ടി.നാരായണന്‍, എ.സി.പി. പ്രദീപ്കുമാര്‍ തൃക്കടവൂര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ലസിത, അഞ്ചാലുംമൂട് സി.ഐ. അനില്‍കുമാര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.തുടര്‍ന്ന് തൃക്കരുവ പഞ്ചായത്തിലെ രോഗവ്യാപനം കൂടുതലുള്ള മണലിക്കടയിലും പരിശോധന നടത്തി.

Related Articles

Back to top button