KeralaLatest

റേഷൻ കട സസ്‌പെൻഡ് ചെയ്തു

“Manju”

ശാന്തിഗിരി ന്യൂസ് ബിഗ് ഇംപാക്ട്.

മരിച്ചുപോയ റേഷന്‍ കാര്‍ഡ് ഉടമ ഉള്‍പ്പടെ അഞ്ച്‌പേരുടെ റേഷന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി അപഹരിച്ചുകൊണ്ടിരുന്ന റേഷന്‍ ഡീലേഴ്‌സ് നേതാവിന്റെ റേഷന്‍ കട സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം താലൂക്കിലെ അണ്ടൂര്‍ക്കോണം പറമ്പില്‍പ്പാലം ഡി. അംബുജാക്ഷന്‍ നായരുടെ ഉടമസ്ഥതയിലുള്ള എ.ആര്‍.ഡി 151 ാം നമ്പര്‍ റേഷന്‍കടയുടെ ലൈസന്‍സാണ് സസ്‌പെന്‍സ് ചെയ്തത്.  കേരളാ സ്റ്റേറ്റ് റീട്ടൈല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് അംബുജാക്ഷന്‍ നായര്‍. . മരിച്ചുപോയ റേഷന്‍ കാര്‍ഡ് ഉടമ ഉള്‍പ്പടെ അഞ്ച്‌പേരുടെ റേഷന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി റേഷന്‍കടക്കാരന്‍ അപഹരിക്കുന്നു.  എന്ന് കാട്ടി കഴിഞ്ഞ 22ന് ശാന്തിഗിരി ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്ത്ില്‍ ജില്ലാ സപ്‌ളൈഓഫീസര്‍ താലൂക്ക് സപ്‌ളൈഓഫീസര്‍ക്ക് നല്‍കിയ പ്രത്യേക നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തി ശാന്തിഗിരിന്യൂസിന്റെ വാര്‍ത്ത ശരിയാണെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് കട സസ്‌പെന്റ് ചെയ്തത്.
22ന് ശാന്തിഗിരി ന്യൂസ് നല്‍കിയ വാര്‍ത്തയുടെ പൂര്‍ണ്ണരൂപം.
മരിച്ചുപോയ റേഷന്‍ കാര്‍ഡ് ഉടമ ഉള്‍പ്പടെ അഞ്ച്‌പേരുടെ റേഷന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി റേഷന്‍കടക്കാരന്‍ അപഹരിക്കുന്നു
തിരുവനന്തപുരം താലൂക്കിലെ എ.ആര്‍.ഡി 151 ാം നമ്പര്‍ റേഷന്‍കടയിലെ 1103171865 എന്ന ബി.പി.എല്‍ റേഷന്‍ കാര്‍ഡില്‍ നിന്നാണ് ഇത്തരത്തില്‍ റേഷന്‍ അനധികൃതമായി റേഷന്‍ കടക്കാരന്‍ തന്നെ ചോര്‍ത്തിയിരിക്കുന്നത്.
കോവിഡ് വ്യാപനവും തുടര്‍ന്ന് ലോക്‌ഡൌണും പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായ സാധാരണക്കാരെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിയ സൌജന്യ കിറ്റുകളും കാര്‍ഡുടമകള്‍ക്ക് ലഭിച്ചിട്ടില്ല. മുന്‍പ് തിരുവനന്തപുരത്ത് അണ്ടൂര്‍ക്കോണത്ത് വാടകക്ക് താമസിച്ചിരുന്നവരാണ് റേഷന്‍കാര്‍ഡ് ഉടമകള്‍. ഇപ്പോള്‍ ഇവര്‍ കണ്ണൂര്‍ ജില്ലയില്‍ പയ്യനൂരാണ് താമസം. കാര്‍ഡുടമയായ പ്രസന്നകുമാരി മരിച്ചുപോയതോടെ കുടംബം പയ്യരേക്ക് താമസം മാറിപ്പോയതിന് ശേഷം ഇവര്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുകയോ കാര്‍ഡ് അങ്ങോട്ടേക്ക് മാറ്റുകയോ ചെയ്തിട്ടില്ല. കാര്‍ഡിലെ പേരുകാരില്‍ ഒരാളായ മൈസൂരില്‍ ബി.സി.എക്ക് പഠിക്കുന്ന ശ്രീഹരിയാണ് പരാതിയുമായി റേഷനിംഗ് അധികൃതരെ സമീപിച്ചിരിക്കുന്നത്. ഈ മാസം അതായത് മെയ് മാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയതായി ശ്രീഹരിയുടെ ഫോണില്‍ മെസേജ് വന്നു. വിരള്‍ പതിപ്പിക്കാതെ മാനുവലായിട്ടാണ് സാധനങ്ങള്‍ നല്‍കിയിരിക്കുന്നത്. റേഷന്‍കടക്കാരന്‍ ആര്‍ക്കെങ്കിലും മാനുവലായി റേഷന്‍ സാധനങ്ങള്‍ നല്‍കണമെങ്കിള്‍ റേഷനിംഗ് ഇന്‍സ്‌പെക്ടറുടെ അനുമതി മുന്‍കൂര്‍ വാങ്ങിയിരിക്കണമെന്നാണ് നിയമം. എന്നാല്‍ റേഷന്‍കട ഉടമ ഇത്തരത്തില്‍ അനുമതി വാങ്ങിയിട്ടില്ല.
അംബുജാക്ഷന്‍ നായരുടെ റേഷന്‍ കടയിലെ നിലവിലുള്ള കാര്‍ഡുടമകള്‍ക്ക് സമീപത്തെ റേഷന്‍ കടകളില്‍ നിന്നും തുടര്‍ന്നും സാധനങ്ങള്‍ വാങ്ങാവുന്നതാണ്.

Related Articles

Back to top button