IndiaLatest

ബീഹാറില്‍ ഇടിമിന്നലേറ്റ് എട്ട് പേര്‍ മരിച്ചു

“Manju”

ശ്രീജ.എസ്

പാറ്റ്‌ന : ബീഹാറില്‍ ഇടിമിന്നലേറ്റ് അഞ്ച് ജില്ലകളിലായി എട്ട് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 28 ആയി.പുരേന, ബെഗുസരായി, പാറ്റ്‌ന, സഹര്‍സാ, ചാമ്ബാരന്‍ എന്നീ ജില്ലകളിലാണ് ഇടിമിന്നലേറ്റുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുരേനയില്‍ മൂന്ന് പേരും, ബെഗുസരായിയില്‍ രണ്ട് പേരും, പാറ്റ്‌ന, സഹാര്‍സ, ചാമ്പാരന്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ വീതവുമാണ് ഇടിമിന്നലേറ്റ് മരിച്ചത്.

ഈ മാസം നാലാം തിയതിയും ബീഹാറില്‍ ഇടിമിന്നലേറ്റ് ആളുകള്‍ മരിച്ചിരുന്നു. 20 പേര്‍ക്കാണ് ജൂലൈ നാലിന് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 25 ദിവസങ്ങള്‍ക്കിടയില്‍ 150 പേരാണ് സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരിച്ചത്.

Related Articles

Back to top button