LatestThiruvananthapuram

പ്രശസ്ത ക്വിസ് മാസ്റ്റര്‍ ഡോ.ഏബ്രഹാം ജോസഫ് അന്തരിച്ചു

“Manju”

തിരുവനന്തപുരം: പ്രശസ്ത ക്വിസ് മാസ്റ്ററും മാര്‍ ഇവാനിയോസ് കോളജ് പ്രഫസറുമായിരുന്ന ഡോ. ഏബ്രഹാം ജോസഫ് അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ഉള്ളൂരിലെ വസതിയില്‍ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സെമിത്തേരിയില്‍.

കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ അദ്ദേഹം ബ്രെയിന്‍ ഓഫ് കേരളഎന്ന വിളിപ്പേരിന് അര്‍ഹനായിരുന്നു. അപാരമായ ഓര്‍മശക്തിയും ആഴത്തിലുള്ള വായനയും എബ്രഹാം ജോസഫിന്റെ പ്രത്യേകതയായിരുന്നു. ഇവ ക്വിസ് മാസ്റ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് മികവേകുകയും ചെയ്തു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഗവേര്‍ണിങ് കൗണ്‍സില്‍ അംഗം, വിവിധ ഗവേഷണ ഗ്രൂപ്പുകളിലെ പ്രതിനിധി എന്നീ നിലകളില്‍ പൊതുരംഗത്തും സജീവമായിരുന്നു. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ദി ലൈറ്റ് ഇയേഴ്സ്എന്ന ഗ്രന്ഥപരമ്പര ഉള്‍പ്പെടെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ വൈദ്യന്‍ വീട്ടില്‍ കുടുംബാംഗമാണ് എബ്രഹാം ജോസഫ്.

Related Articles

Back to top button