Entertainment

കുഞ്ചാക്കോ ബോബന്റെ ആപ്പിള്‍- ബദാം സ്മൂത്തി

“Manju”

ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ നമ്മുടെ പ്രിയ താരങ്ങളെല്ലാം തന്നെ പാചക പരീക്ഷണങ്ങളില്‍ മുഴുകുകയാണ് . ലോക്ക്ഡൗണ്‍ കാലത്ത് ആരാധകര്‍ക്കായി രുചികരമായ നിരവധി വിഭവങ്ങളും അവയുടെ റെസിപ്പിയും പരിചയപ്പെടുത്തി നടന്‍ മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയ സ്‌പെഷല്‍ മീന്‍ ഫ്രൈ റെസിപ്പിയും ചിക്കന്‍ റോസ്റ്റ് റെസിപ്പിയുമെല്ലാം ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.

ഇപ്പോഴിതാ, പാചകത്തിലെ തന്റെ കഴിവ് തെളിയിച്ചുകൊണ്ട് പ്രിയതാരം കുഞ്ചാക്കോ ബോബനും രംഗത്തു വന്നിരിക്കുകയാണ്. ഒരു ഷെഫിന്റെ സഹായത്തോടെ ആപ്പിള്‍- ബദാം സ്മൂത്തി ഉണ്ടാക്കിയ വിശേഷമാണ് ചാക്കോച്ചന്‍ പങ്കുവെച്ചിരിക്കുന്നത്. ആ ചിത്രങ്ങള്‍ക്ക് പ്രശസ്ത ഷെഫായ സുരേഷ് പിള്ള നല്‍കിയ കമന്റാണ് ഇപ്പോള്‍ വൈറലാവുന്നത്.

”ദേ.. ചാക്കോച്ചന്റെ സ്മൂത്തി. ഇനി ഡിക്യുവിന്റെ ബിരിയാണികൂടിയായാല്‍ തൃപ്തിയായി,” എന്നാണ് സുരേഷ് പിള്ളയുടെ കമന്റ്. അതിനു താഴെ ഈ പോക്ക് പോയാല്‍ പണി പോകുമല്ലേ പിള്ളേച്ചാ? എന്ന് ആരാധകന്റെ കമന്റും. ഇടുക്കി പാഞ്ചാലിമേട്ടിലെ പ്രകൃതി ശക്തി ക്ലിനിക്കില്‍ കര്‍ക്കിടകകാല ചികിത്സയിലാണ് കുഞ്ചാക്കോ ബോബന്‍.

Related Articles

Back to top button