KeralaLatest

ശാന്തിഗിരി വാർഡിൽ സൗജന്യ ആയുർവേദ -സിദ്ധ മെഡിക്കല്‍ ക്യാമ്പ് നാളെ നടക്കും.

“Manju”

പോത്തന്‍കോട് (ശാന്തിഗിരി) : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ ക്ലിനിക്കൽ വിഭാഗത്തിന്റെയും എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സർവ ശ്രേഷ്ഠ് ഭാരത്“, “ആസാദി കാ അമൃത് മഹോത്സവ്പദ്ധതികളുടെ ഭാഗമായി സിദ്ധമർമ്മവിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്പെഷ്യാലിറ്റി ഹെൽത്ത് ചെക്കപ്പ് മെഡിക്കൽ ക്യാമ്പ് 2022 ഏപ്രിൽ 1, വെള്ളി രാവിലെ 10 മണി മുതൽ 1 മണി വരെ ശാന്തിഗിരി ആശ്രമത്തിൻെ കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ വെച്ചു നടക്കുന്നു. വാർഡ് മെമ്പർമാരുടേയും മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെയും പൂർണ്ണ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പരിശോധനയ്ക്ക് വിധേയമാകുന്നവർക്ക് സൗജന്യമായി മരുന്ന് ലഭിക്കുന്നതോടൊപ്പം കോവിഡാനന്തര രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഔഷധവും ലഭിക്കും.

കൂടൂതൽ വിവരങ്ങൾക്ക്ഡോ. പ്രകാശ്.എസ്.എൽ, അസിസ്റ്റന്റ് പ്രൊഫസർ, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ്. ഫോൺ : 90488 16179

Related Articles

Back to top button