IndiaLatest

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാം: സുപ്രീം കോടതി

“Manju”

നാല് വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാം: സുപ്രീം കോടതി  | siraj daily - latest news, breaking news, malayalm news, kerala, india,  national, international news, gulf news ...

ശ്രീജ.എസ്

കഴിഞ്ഞ നാല് അധ്യായന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍ നിര്‍ണയിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഇതോടെ ഫീസ് കൂടാന്‍ സാധ്യത. 12000 വിദ്യാര്‍ഥികളെ ബാധിക്കും സുപ്രീംകോടതിയുടെ ഈ ഉത്തരവ്. സമിതി നിര്‍ണയിച്ചത് 6.55 ലക്ഷം രൂപയാണ്. കോളജുകള്‍ ആവശ്യപ്പെടുന്നത് 11 മുതല്‍ 22 ലക്ഷം വരെ. ഫീസ് നിര്‍ണയ സമിതിക്കാണ് കോടതിയുടെ നിര്‍ദേശം.

നിശ്ചിതസമയത്തിനകം ഫീസ് പുനര്‍നിര്‍ണയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഫീസ് പുനപരിശോധിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാനസര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഫീസ് 17 ലക്ഷമാക്കി ഉയര്‍ത്തണമെന്നായിരുന്നു കോളേജ് മാനേജ്മെന്റുകളുടെ ആവശ്യം. മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി അം​ഗീകരിച്ചിരുന്നു. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ പറഞ്ഞത്.

 

Related Articles

Back to top button