ArticleLatest

കൊറോണക്കാലം കൊണ്ടെത്തിക്കാവുന്ന നാളെകൾ

“Manju”

എം.കെ. പുരുഷോത്തമൻ

കോവിഡ് -19 എന്ന ഓമനപേരിൽ അറിയപ്പെടുന്ന കോറോണ വൈറസ് ഡിസീസ് – 19 ലോകക്രമത്തെ തന്നെ മാറ്റിമറിച്ച് കൊണ്ടിരിക്കുകയാണ് നാളെകൾ എങ്ങനെ എന്നത് പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കയാണ് ചൈനയിലെ ബഹുരാഷ്ട്രാ കമ്പനിയായ ആലിബാബയുടെ എക്സിക്യൂട്ടീവ് ചെയർമാൻ പറഞ്ഞ പോലെ ” 2020 എന്ന വർഷത്തിൽ ജീവനോടെ ഇരിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊന്നിനും പ്രാധാന്യമില്ലാ നിങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ചോ പദ്ധതികളെക്കുറിച്ചോ വാചാലരാകേണ്ട ജീവിച്ചിരിക്കുന്നു എന്ന കാര്യം ഉറപ്പുവരുത്തുക ഈ വർഷത്തിനൊടുവിൽ നിങ്ങൾ ജീവനോടെ ഉണ്ടെങ്കിൽ തന്നെ നിങ്ങളുടെ നേട്ടമായി കഴിഞ്ഞു”
അരുതാത്തതൊന്നും സംഭവിക്കില്ലാ എന്ന് നമുക്ക് ഉറച്ച് വിശ്വസിക്കാം കാരണം വിശ്വാസമാണല്ലോ എല്ലാം നമ്മൾ വിശ്വസിക്കുന്നവയെ നമ്മൾ ആകർഷിക്കുകയാണ് എന്നല്ലേ ആകർഷണ നിയമം ( Law of attraction) പഠിപ്പിക്കുന്നത്.

എങ്കിലും ഒന്നുറപ്പിക്കാം ഇന്നലെകളിൽ കണ്ട ലോകമായിരിക്കില്ലാ നാളെകളിൽ നമുക്ക് കാണേണ്ടതായി വരിക ഇന്നലകൾ ആസ്വദിച്ച സ്വാതന്ത്യങ്ങൾ പലതും ഉപേക്ഷിക്കേണ്ട വന്നേക്കാം വസ്ത്രധാരണത്തിലടക്കം മാസ്ക്കെന്ന പുതിയ ശീലം കൂട്ടി ചേർക്കപ്പെട്ടു കഴിഞ്ഞു
നാം നൂറ്റാണ്ടിന് മുൻമ്പ് കണ്ട ജാതി വ്യവസ്ഥയെ ഓർമ്മിപ്പിക്കുന്ന വിധം തൊട്ടുകൂടാത്തവരായി മാറിക്കഴിഞ്ഞ ശൂദ്രർ ( കൊറോണ ബാധിച്ചവർ) , നമുക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ച് തരുന്ന വൈശ്യർ, ഭരണ കർത്താക്കളും , ഡോക്ടർമാരും , മാലാഖമാരുമായി മുന്നിൽ നിന്ന് നയിക്കുന്ന ക്ഷത്രിയർ, ഈ മാറിയ സാഹചര്യങ്ങളിൽ മാനവികതയിലേക്ക് നയിക്കുന്ന മാധ്യമ പ്രവർത്തകർ എന്ന ബ്രാഹ്മണർ . പക്ഷെ ആധുനിക ലോകക്രമത്തിൽ ക്ഷത്രിയരാണ് ബ്രാഹ്മണരേക്കാൾ ഏറ്റവും മാനിക്കുന്നവരും മാനിക്കപ്പെടേണ്ടവരും.

വ്രതമെടുത്ത് ചെയ്തിരുന്ന തീർത്ഥാടനങ്ങൾ വീടുകളിലൊതുക്കി കഴിഞ്ഞു
തീർത്ഥാടന കേന്ദ്രങ്ങൾ അവരവരുടെ വീടുകളായി മാറിക്കഴിഞ്ഞു തോന്നുമ്പോൾ തോന്നിയ ഇടത്തേക്ക് ഒറ്റക്കും അല്ലാതെയും പറന്നിരുന്ന നമ്മൾ ഇനി ഒരു പക്ഷെ അത്തരമൊരു സ്വാതന്ത്യം അനുഭവിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം നമ്മുടെ നാടും വീടും അതിനുള്ളിലുള്ള ആഘോഷവുമാണ് തത്കാലത്തേക്ക് നമ്മുടെ ലോകം എത്ര കാലത്തേക്ക് എന്ന് കൊറോണ തീരുമാനിക്കും.

പല തൊഴിലുകൾ ചെയ്തവരുടേയും അകൗണ്ട് ഡീറ്റയിൽസിന്റെ മെസ്സേജ് ഫോണിൽ വരാതായി പലർക്കും പുതിയ അതിജീവന മാർഗ്ഗം കണ്ടെത്തേണ്ടതുണ്ട് ഒരു തുണ്ട് ഭൂമിയുള്ളവർ മണ്ണിന്റെയും വിയർപ്പിന്റെയും ഗന്ധമറിയാൻ തുടങ്ങിയിരിക്കുന്നു ! ഒരു പക്ഷേ ലോകത്തിന്റെ കാലചക്രം പ്രകൃതി കുറച്ച് പിറകിലേക്ക് മാറ്റിയോ എന്ന ഒരു സംശയം ബാക്കി നിൽക്കുന്നു എല്ലാം പഴയ കാലത്തിലേക്ക് കൃഷിയും , ചക്കയും, കാച്ചിലുമൊക്കെ വീണ്ടും വീടുകളിൽ ഇടം പിടിക്കുന്നു അതോടൊപ്പം ഈ കൊറോണ കാലം കൊണ്ട് വരുന്ന പുതിയ സംസ്കാരവും ഒപ്പം ഇതെല്ലം നാളെകളിൽ പ്രകൃതിക്ക് നിലനിൽക്കാൻ പ്രകൃതിയുടെ തന്നെ ഒരു റിഫ്രഷ്മെന്റൊണോ ?

Related Articles

Back to top button