KeralaLatest

നേതാക്കള്‍ക്ക് കേന്ദ്രത്തിന്റെ താക്കീത്

“Manju”

Image result for ബിജെപി നേതാക്കള്‍ക്ക് കേന്ദ്രത്തിന്റെ താക്കീത്:

ശ്രീജ.എസ്

തൃശൂര്‍ :വിജയമുണ്ടായില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവരും പ്രശ്നക്കാരും സംഘടനയോടു മറുപടി പറയേണ്ടി വരുമെന്നു കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ താക്കീത്. ഉത്തരവാദിത്തം നിര്‍വഹിക്കാത്തവര്‍ സംഘടനാ സംവിധാനത്തിലുണ്ടാകാനിടയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഉത്തരവാദിത്തമുണ്ടായിട്ടും പ്രവര്‍ത്തിക്കാത്തവര്‍ക്കു നേതൃത്വത്തില്‍ നിന്നു ബൂത്തുകളിലേക്കു മടങ്ങാം. പാര്‍ട്ടി നേതൃത്വത്തെ മറികടന്നു പോകുന്നതിനെതിരെയുള്ള താക്കീതുകൂടിയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കേരളത്തില്‍ സമൂഹ മാധ്യമ ഉപയോഗം ശക്തമാക്കാനും സാധാരണക്കാരുടെ ഭാഷയില്‍ സംസാരിക്കാനും കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും ഐടി സെല്‍ യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ശബരിമല കാര്യത്തില്‍ രാഹുല്‍ ഗാന്ധി മിണ്ടാതിരുന്നപ്പോള്‍ ബിജെപി ശക്തമായ നിലപാടെടുത്തു ഭക്തര്‍ക്കൊപ്പം നിന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അത്തരം രാഷ്ട്രീയം ജനങ്ങളിലെത്തിക്കണമെന്നും പ്രള്‍ഹാദ് ജോഷി വ്യക്തമാക്കി

Related Articles

Back to top button