KeralaLatest

ജീവനം ജീവധനം’ പദ്ധതിയ്ക്ക് ഒരു കോടി രൂപ

“Manju”

ജീവനം ജീവധനം' പദ്ധതിയ്ക്ക് ഒരു കോടി രൂപ അനുവദിച്ചു

ശ്രീജ.എസ്

തിരുവനന്തപുരം: സ്വന്തമായി കോഴി വളര്‍ത്തലില്‍ ഏര്‍പ്പെടുവാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി നിലവില്‍ സെക്കണ്ടറിതലം വരെ മാത്രമുള്ള പോള്‍ട്രി ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ‘ജീവനം ജീവധനം’ പദ്ധതിയ്ക്ക് ഒരു കോടി രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഓരോ വിദ്യാര്‍ഥിക്കും അഞ്ച് കോഴിക്കുഞ്ഞുങ്ങളേയും അവയ്ക്കു വേണ്ട മരുന്നും തീറ്റയുമാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക.

വിദ്യാര്‍ഥികള്‍ക്ക് വൊക്കേഷണല്‍ അധ്യാപകരുടേയും യൂണിവേഴ്‌സിറ്റിയുടെയും സഹായത്തോടെ കോഴി വളര്‍ത്തലില്‍ പ്രായോഗിക ക്ലാസ് നല്‍കും. ഏകദേശം മുപ്പതിനായിരം വിദ്യാര്‍ഥികള്‍ക്ക് ആദ്യ ഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃഗസംരക്ഷണ/ പരിപാലന വിഷയങ്ങള്‍ ഐച്ഛിക വിഷയമായി പഠിക്കുന്ന വി.എച്ച്‌.എസ്.ഇ വകുപ്പിലെ വിദ്യാര്‍ഥികളെയും മറ്റു വിദ്യാര്‍ഥികളേയും സംരംഭക പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Related Articles

Back to top button