IndiaLatest

സിഖ് ഗുരുക്കന്മാരുടെ ചരിത്രം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താനൊരുങ്ങി യോഗി സര്‍ക്കാര്‍

“Manju”

രാജ്യത്തെ ഏറ്റവും വലിയ ഫിലിംസിറ്റി ഇനി ഉത്തര്‍പ്രദേശില്‍; പുതിയ  പദ്ധതിയുമായി യോഗി സര്‍ക്കാര്‍

ശ്രീജ.എസ്

ലക്നൗ : ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ് സിഖ് ചരിത്രമെന്നും സിഖ് ഗുരുക്കന്മാരുടെ ചരിത്രം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ഔദ്യോഗിക വസതിയില്‍ ഞായറാഴ്ച സിഖ് വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ യോഗി സംഘടിപ്പിക്കുകയും ചെയ്തു.

ഗുരു തേജ് ബഹദൂറിന്റെ ത്യാഗമാണ് കശ്മീരിലെ ഹിന്ദുക്കളെ അക്കാലത്ത് സംരക്ഷിച്ചത്. ഹിന്ദു മതത്തിന്റെ സംരക്ഷണത്തിനായി ത്യാഗം ചെയ്തവരാണ് സിഖ് ഗുരുക്കന്മാര്‍. മുഗള്‍ രാജാവ് ഔറംഗസീബിന്റെ മതംമാറ്റ നടപടിക്കെതിരെ പോരാടിയതും സിഖ് യോധാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, മറ്റ് അധികൃതര്‍, സിഖ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button