HealthLatest

ഇനി യാത്ര സൈക്കിളിലാവാം; മാനസികാരോഗ്യം മെച്ചപ്പെടുമെന്ന് പഠനം

“Manju”

ദിവസവും പല കാര്യങ്ങള്‍ക്കായി പല സ്ഥലങ്ങളിലേക്കും പോകുന്നവരാണ് നമ്മള്‍. ചെറിയ ദൂരമാണെങ്കിലും നടന്നു പോവുന്നതിന് പകരം വാഹനം ഉപയോഗിക്കും. എന്നാല്‍ ആ യാത്ര സൈക്കിളില്‍ ആയാലോ? ദിവസവും സൈക്കിള്‍ ചവിട്ടി പോകുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പുതിയ പഠനം പറയുന്നത്. യാത്ര ചെയ്യാനന്‍ മറ്റ് മാര്‍ഗങ്ങള്‍ തെരെഞ്ഞെടുക്കുന്നതിനേക്കാള്‍ സൈക്കിളിങ്് ചെയ്യുന്നവര്‍ക്ക് വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നത് കുറവാണെന്നാണ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ്് എപ്പിഡെര്‍മോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

16 നും 74 നും ഇടയില്‍ പ്രായമുള്ള 3,78,253 പേരിലാണ് അഞ്ച് വര്‍ഷം പഠനം നടത്തിയത്. അഞ്ച് വര്‍ഷം ജോലിസ്ഥലത്തേക്ക് സ്ഥിരമായി സൈക്കിളില്‍ യാത്ര ചെയ്തവരില്‍ മാനസികാരോഗ്യം മെച്ചപ്പെട്ടതായി കണ്ടെത്തി. വിഷാദവും ഉത്കണ്ഠയും 15 ശതമാനം വരെ കുറഞ്ഞതായി പഠനത്തില്‍ വ്യക്തമാക്കുന്നു. പുരുഷന്മാരെക്കാള്‍ കൂടുതല്‍ ഇത് സ്ത്രീകളിലാണ് ഫലപ്രദമാായതെന്നും പഠനം ചൂണ്ടികാട്ടുന്നു. സൈക്കിളിങ് ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല വായുമലിനീകരണം, ഗതാഗത കുരുക്ക് എന്നിവ കുറയ്ക്കാനും സഹായിക്കുമെന്നും പഠനത്തില്‍ പറയുന്ന

Related Articles

Back to top button