IndiaLatest

ആഗോള ബുദ്ധ ഉച്ചകോടി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

“Manju”

ന്യൂഡല്‍ഹി: ആഗോള ബുദ്ധ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. സമകാലിക വെല്ലുവിളികളോടുള്ള പ്രതികരണങ്ങളും ആചാരങ്ങളുടെ തത്വശാസ്ത്രവും എന്ന വിഷയമാണ് ഉച്ചകോടിയുടെ പ്രമേയം. ഡല്‍ഹിയില്‍ രാവിലെ 10-മണിയൊടെയാണ് ചടങ്ങ് ആരംഭിക്കുന്നത്.

ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്റെ (ഐബിസി) സഹകരണത്തോടെ സാംസ്‌കാരിക മന്ത്രാലയമാണ് രണ്ട് ദിവസത്തെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ആഗോള വിഷയങ്ങളില്‍ ഇടപെടുന്നതിനും അവയെ കൂട്ടായി അഭിസംബോധന ചെയ്യുന്നതിനുള്ള നയപരമായ ശ്രമമാണ് ഉച്ചകോടി. ബുദ്ധ മതത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ ചര്‍ച്ചയില്‍ പ്രതിപാദിക്കും.

ലോകമെമ്പാടുമുള്ള പ്രമുഖ മതപണ്ഡിതന്മാരും സംഘനേതാക്കളും ധര്‍മ്മാചാര്യന്മാരും ഉച്ചകോടിയില്‍ പങ്കെടുക്കും. സാര്‍വത്രിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ബുദ്ധ മതത്തെ പറ്റി ചര്‍ച്ച ചെയ്യും. സമാധാനം, പരിസ്ഥിതി പ്രതിസന്ധി, ആരോഗ്യം, സുസ്ഥിരത, നളന്ദ ബുദ്ധ മതത്തിന്റെ സംരക്ഷണം, ജീവ പൈതൃകം, ബുദ്ധന്റെ തിരുശേഷിപ്പുകള്‍ എന്നിവയെ സംബന്ധിച്ച ചര്‍ച്ചയും ചടങ്ങില്‍ നടക്കും.

Related Articles

Back to top button