KozhikodeLatest

ഭീതിപരത്തുന്ന നീലഗിരിക്കടുവയെക്കുറിച്ച്

“Manju”

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ മലയോര കിഴക്കന്‍ ഭാഗങ്ങളില്‍ ആടിനെയും പട്ടിയെയും കൊല്ലുന്ന ജീവി പട്ടിക്കടുവ എന്ന പേരില്‍ അറിയപ്പെടുന്ന നീലഗിരി കടുവ . ഈ ജീവി പുലിയെപോലെയിരിക്കും.എന്നാല്‍ പട്ടിയുടെ മുഖമായിരിക്കും. ലോകത്ത് തന്നെ കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇവ കാണപ്പെടുന്നത്. വന്യജീവി വിഭാഗത്തില്‍ പെട്ടതാണെങ്കിലും ഇത് അംഗീകരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്ന് പ്രശസ്ത വന്യജീവി ശാസ്ത്രജ്ഞനായ ഡിജോ തോമസ് പറഞ്ഞു.
അംഗീകരിക്കാന്‍ തയ്യാറാവാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഈ ജീവിയെ അംഗീകരിച്ചാല്‍ ഇവയുണ്ടാക്കുന്ന അതിക്രമങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പ് ബാദ്ധ്യസ്ഥരാവും.രണ്ടാമത്തെ കാരണം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഈഗോയാണ്. തങ്ങള്‍ക്ക് അറിയില്ലാത്ത ഒരു ജീവിയെക്കുറിച്ച്‌ പുറത്ത് നിന്നുള്ള ഒരാള്‍ പറയുന്നത് അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. വളയത്തും മറ്റും കണ്ടത് പട്ടിക്കടുവയാണെന്ന നിഗമത്തിലെത്താനുളള കാരണങ്ങളും ഡിജോ തോമസ് വിശദീകരിച്ചു. പുലിയേക്കാള്‍ വലിപ്പമുള്ള കാല്‍പ്പാട് വളയത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ലോകത്ത് ഇന്നറിയപ്പെടുന്ന ഒരു ജീവിക്കും ഇതേപോലെത്തെ കാല്‍പ്പാടുകളില്ല. നീലഗിരി കടുവക്ക് മാത്രമെ കടുവയുടെ വലിപ്പമുള്ള നഖം ഉണ്ടാവുകയുള്ളു.
കേരളത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ മലയോര പ്രദേശങ്ങള്‍ , ഇടുക്കി , കോട്ടയം, പത്തനംതിട്ട ജില്ലകള്‍ , മലപ്പുറം ജില്ലയില്‍ നിലമ്ബൂര്‍ വനമേഖല, പാലക്കാട് ജില്ലയില്‍ നെല്ലിയാമ്ബതി, മംഗലം ഡാം പ്രദേശങ്ങള്‍, തിരുവനന്തപുരം ജില്ലയിലെ വനപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. നീലഗിരി കടുവയുടെ പ്രധാന ഭക്ഷണം പട്ടി തന്നെയാണ്. പട്ടിക്കടുവയെ വനംവകുപ്പ് അംഗീകരിക്കാത്തതുകൊണ്ട് വലിയ നഷ്ടമാണ് പൊതുജനങ്ങള്‍ക്കും വന്യജീവി സംരക്ഷണത്തിലും ഉണ്ടാവുന്നതെന്ന് .ഡിജോ തോമസ് പറഞ്ഞു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ് പട്ടിക്കടുവ. അടിയന്തിരമായി വനംവകുപ്പ് ഇടപെട്ടില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ ഇവയുടെ വംശനാശം സംഭവിക്കും. ഇവകൊണ്ടുള്ള നാശനഷ്ടങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെ പോവുകയും ചെയ്യും.

Related Articles

Back to top button