KeralaLatestThiruvananthapuram

പഠനം ഉത്സവമാക്കി ശാന്തിഗിരി ഗുരുകാന്തി

“Manju”

 പോത്തന്‍കോട് : പഠനം ഉത്സവമാക്കി ശാന്തിഗിരി ഗുരുകാന്തി കുട്ടികള്‍. ശനിയാഴ്ച (15.7.2023 ) ശാന്തിഗിരി ഗുരുകാന്തിയില്‍ കുട്ടികള്‍ക്ക് പഠനത്തോടൊപ്പം ഉല്ലാസവും പ്രദാനം ചെയ്യുന്ന വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രാര്‍ത്ഥന, ഗുരുവാണി, ഗുരുഗീത ക്ലാസ്സ് എന്നിവയ്ക്ക് ശേഷം ജനറല്‍ ക്വിസ് കോമ്പറ്റീഷന്‍, ഗുരുഗീത പാരായണം എന്നീ ഇനങ്ങളില്‍‍ ‍ മത്സരവും നടന്നു. അതിനുശേഷം കുട്ടികള്‍ക്ക് ക്ലാസ്സ് അടിസ്ഥാനത്തില്‍ ട്യൂഷന്‍ പഠനം.

തുടര്‍ന്ന് നടന്ന ജനറല്‍ ക്വിസ് കോമ്പറ്റീഷനില്‍  മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഗുരുദത്ത്.എസ് , രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശാന്തിനി.എസ് എന്നിവര്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. ഗുരുകാന്തിയിലൂടെ കുട്ടികള്‍ക്ക് പഠനവും മാനസീക ഉല്ലാസവും പ്രദാനം ചെയ്യുന്ന തരിത്തിലുള്ള കോഴ്സുകളാണ് നടപ്പിലാക്കി വരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button