Uncategorized

ദേശീയ ജല ഇന്‍സ്റ്റിട്യൂട്ടിന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കി

“Manju”

കൊല്‍ക്കത്ത: നാഷണല്‍ സെന്‍റര്‍ ഫോര്‍ വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ക്വാളിറ്റിക്ക് ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ എന്നാണ് സ്ഥാപനത്തിന്റെ പുതിയ പേര്. ഉദ്ഘാടന സമയത്ത് തന്നെ കേന്ദ്രത്തിന് ഈ പേര് നല്‍കുന്നത് പരിഗണിച്ചിരുന്നെങ്കിലും കാബിനറ്റിന്റെ ഔദ്യോഗിക തീരുമാനം ഇന്നാണ് പുറത്തുവന്നത്. കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബറിലെ എട്ടേക്കര്‍ ക്യാമ്പസിലാണ് ഇന്‍സ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ ശുദ്ധജലപദ്ധതികള്‍ക്ക് സഹായം നല്‍കാനും സ്വച്ഛ് ഭാരത്, ജല്‍ ജീവന്‍ മിഷന്‍ അടക്കമുള്ള പരിപാടികള്‍ക്ക് കരുത്ത് പകരാനുമാണ് ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിച്ചത്.

Related Articles

Back to top button