InternationalLatest

അമേരിക്കയില്‍ ടിക്‌ ടോക് നിരോധനത്തിന് കോടതിയുടെ സ്റ്റേ

“Manju”

ശ്രീജ.എസ്

അമേരിക്കയില്‍ ടിക് ടോക്ക് സേവനങ്ങള്‍ നിരോധിച്ച ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന് സ്റ്റേ. വാഷിംഗ്ടണിലെ യു.എസ്. ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സ് ആണ് ട്രംപിന്റെ ടിക്‌ടോക് നിരോധന ഉത്തരവിന് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്.

ടിക് ടോക്കിന്റെ മാതൃകമ്പനിക്ക് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ടിക് ടോക്കിനെതിരെ നടപടി എടുത്തത്.

തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നവംബര്‍ 12 വരെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതിയും ട്രംപ് ഭരണകൂടം നല്‍കിയിരുന്നു. രാജ്യസുരക്ഷ, വിദേശനയം, സമ്പമ്പാവ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈന ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്തതായി യു.എസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് ആരോപിച്ചിരുന്നു.

Related Articles

Back to top button