IndiaLatest

ഒളിമ്പ്യനും മുന്‍ ദേശീയ ഫുട്​ബാള്‍ ടീം കോച്ചുമായ സയ്യിദ്​ ഷാഹിദ്​ ഹക്കിം അന്തരിച്ചു

“Manju”

ഗുല്‍ബര്‍ഗ: ഒളിമ്പ്യനും മുന്‍ ദേശീയ ഫുട്​ബാള്‍ ടീം കോച്ചുമായ സയ്യിദ്​ ഷാഹിദ്​ ഹക്കിം അന്തരിച്ചു. 82 വയസായിരുന്നു. ഗുല്‍ബര്‍ഗയിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന്​ അടുത്തിടെയാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. അഞ്ച്​ പതിറ്റാണ്ട്​ കാലം ഇന്ത്യന്‍ ഫുട്​ബാളുമായി ഹൃദയ ബന്ധം കാത്ത്​ സൂക്ഷിച്ച ഹക്കീം സാബിനെ രാജ്യം ദ്രോണാചാര്യ പുരസ്​കാരം നല്‍കി ആദരിച്ചു.

1982ഏഷ്യന്‍ ഗെയിംസില്‍ ഇതിഹാസ താരം പി.കെ. ബാനര്‍ജിക്ക്​ കീഴില്‍ ഇന്ത്യന്‍ ടീം ​ അസിസ്റ്റന്റ് കോച്ചായിരുന്ന ഹക്കീം പില്‍ക്കാലത്ത്​ മുഖ്യ പരിശീലകനായി. 1988ല്‍ കരുത്തരായ ഈസ്റ്റ്​ ബംഗാളിനെ തോല്‍പിച്ച്‌ മഹീന്ദ്ര & മഹീന്ദ്രയെ​ ഡ്യൂറന്‍ഡ്​ കപ്പ്​ ജേതാക്കളാക്കിയതാണ് ക്ലബ്​ കോച്ചിങ്​ കരിയറിലെ സുപ്രധാന നേട്ടങ്ങളിലൊന്ന്​.

സാല്‍ഗോക്കള്‍ ഗോവക്ക്​ തന്ത്രമോതിക്കൊടുത്ത അദ്ദേഹം ​ബംഗാള്‍ മുംബൈ എഫ്​.സിയെയാണ്​ (2004-05) അവസാനം പരിശീലിപ്പിച്ചത്​. ഫിഫ അംഗീകരമുള്ള റഫറിയായ അദ്ദേഹം നിരവധി ഏഷ്യന്‍ ക്ലബ്​ മത്സരങ്ങള്‍ നിയന്ത്രിച്ചു. 1988 .എഫ്​.സി ഏഷ്യന്‍ കപ്പ്​ ഉള്‍പ്പെടെ 33 അന്താരാഷ്​ട്ര മത്സരങ്ങള്‍ക്ക്​ വിസിലൂതി. ഇന്ത്യന്‍ എയര്‍ഫോഴ്​സിലെ മുന്‍ സ്‌ക്വാഡ്രന്‍ ലീഡറായ ഹക്കീമിന് 2017ല്‍ സമഗ്രസംഭാവനക്ക്​​ ധ്യാന്‍ചന്ദ്​ പുരസ്​കാരവും ലഭിച്ചിട്ടുണ്ട്​.

Related Articles

Back to top button