InternationalLatest

ക്യാന്‍സര്‍ ബാധിച്ച്‌ ഇടതുകണ്ണ് നഷ്ടപ്പെട്ടു , ഇപ്പോള്‍ കണ്ണിന് പകരം ഫ്ലാഷ് ലൈറ്റ്

“Manju”

 

കാലിഫോര്‍ണിയ : ക്യാന്‍സര്‍ ബാധിച്ച്‌ നഷ്ടപ്പെട്ട ഇടതുകണ്ണിന് പകരം ഫ്ലാഷ് ലൈറ്റ് ഇട്ട് യുവാവ് . തെക്കന്‍ കാലിഫോര്‍ണിയ സ്വദേശി ബ്രയാന്‍ സ്റ്റാന്‍ലി എന്ന എഞ്ചിനീയറാണ് നഷ്ടപ്പെട്ട കണ്ണിനു പകരം ലൈറ്റ് ഇട്ടത്. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ബ്രയാന്‍ സ്റ്റാന്‍ലിക്ക് ക്യാന്‍സര്‍ ബാധിച്ച്‌ ഇടതുകണ്ണ് നഷ്ടപ്പെട്ടത് .

ഇതിനു പിന്നാലെയാണ് ബ്രയാന്‍ സ്റ്റാന്‍ലി തന്റെ നഷ്ടപ്പെട്ട കണ്ണിന് പകരം ഫ്ലാഷ് ലൈറ്റ് നല്‍കിയത് . വിവിധ നിറങ്ങളിലുള്ള ലൈറ്റുകള്‍ ബ്രയാന്‍ കാഴ്‌ച്ചയ്‌ക്കായി ഉപയോഗിച്ചു. മുറി മുഴുവന്‍ പ്രകാശിപ്പിക്കാന്‍ വെളിച്ചം മതിയാകും. ബ്രയാന്‍ തന്റെ കണ്ടെത്തലിന് ടൈറ്റാനിയം സ്‌കള്‍ ലാമ്ബ് എന്ന് പേരിട്ടു.

ഈ ടൈറ്റാനിയം സ്കള്‍ ലാമ്ബ് ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് വായിക്കാമെന്നും ബ്രയാന്‍ പറയുന്നു. കാടിന്റെ ഇരുട്ടില്‍ നടക്കാം. ഇരുട്ടില്‍ എന്തും കണ്ടെത്താം. ഒരു സാധാരണ വസ്തുവില്‍ നിന്ന് എങ്ങനെ മികച്ച യന്ത്രം ഉണ്ടാക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇതെന്ന് ബ്രയാന്‍ പറയുന്നു. ഇതുണ്ടാക്കാന്‍ വീട്ടുസാധനങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഈ കണ്ണുകള്‍ ടെര്‍മിനേറ്റര്‍ സിനിമയിലെ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ പോലെയാണെന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നതെന്നും ബ്രയാന്‍പറയുന്നു. ബ്രയാന്‍ തന്റെ വിരലുകൊണ്ട് ഒരു പ്രത്യേക ആംഗ്യം കാണിക്കുമ്ബോള്‍ ഈ കണ്ണ് പ്രകാശിക്കുന്നു. നിങ്ങള്‍ വീണ്ടും ചൂണ്ടിക്കാണിച്ചാല്‍, അത് നിര്‍ത്തുന്നു. അതായത്, ഇത് എല്ലാ വിധത്തിലും ഒരു ഹാന്‍ഡ്‌സ്‌ഫ്രീ ടൂള്‍ ആണ്. ഈ കണ്ണിലെ ബാറ്ററി 20 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഇത് ചൂടാകുകയുമില്ല. അതിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി താന്‍ ഇപ്പോഴും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് ബ്രയാന്‍ പറഞ്ഞു.

 

Related Articles

Back to top button