KeralaLatest

ലഹരിയില്‍ നിന്നും യുവതലമുറയെ കാക്കേണ്ടത് കാലത്തിന്റെ ആവശ്യം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

തിരുവനന്തപുരം : യുവതലമുറ ഇന്ന് ലഹരിയെന്ന മഹാമാരിയുടെ ഭീഷണി നേരിടുന്നു., കോവിഡ് പോലെ പടര്‍ന്ന് പന്തലിച്ചു വരുന്ന ലഹരി വൈറസില്‍ നിന്നും യുവജനങ്ങളെ കാത്ത് പരിരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ലഹരി വിമോചന അവബോധ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരേണ്ടത് ഇന്നത്തെ കാലത്ത് അനിവാര്യമാണെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. പെരുമ്പളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (28-10-2022) വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പെരുമ്പളം പ്രസാദം ഓഡിറ്റോറിയത്തില്‍ നടന്ന ലഹരിവിരുദ്ധ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. മദ്യമേതായാലും തലയ്ക്ക് പിടിച്ചാല്‍ മതിയെന്നാണ് ഇന്നത്തെ മുദ്രാവാക്യം, ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വിവേചനമില്ലാതെ എല്ലാവരും തുല്യരായി കഴിയുന്നത് മദ്യപാനികളുടെ ഇടയില്‍ മാത്രമാണെന്നതാണ് ഇന്നത്തെ ട്രെന്റിംഗ് ട്രോളുകള്‍. മദ്യവും മയക്കുമരുന്നും കഴിച്ച് ആരെയും തിരിച്ചറിയാനാവാത്ത അവസ്ഥയില്‍ ചെയ്യുന്നതെന്തെന്നറിയാതെ ഓരോ ദിവസവും ഇരയായും ഇരകളായും മാറുന്നവരും, ജീവിതം നശിച്ച് കുടുംബത്തിനും സമൂഹത്തിനും വേണ്ടാതാകുന്ന യുവതകളാണ് ഇന്ന് നാടിന്റെ സമ്പാദ്യമെന്നും സ്വാമി പറഞ്ഞു. ഈ അവസ്ഥ മാറുന്നതിന് അവബോധമുണ്ടാക്കുവാൻ കുടുംബത്തില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും കഴിയണമെന്നും സ്വാമി പറഞ്ഞു.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ അദ്ധ്യക്ഷയായിരുന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, ബ്ലോക്ക് മെമ്പര്‍ ശോഭന ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണല്‍ സരിത സുജി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമോള്‍ ഷാജി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ കുഞ്ഞൻ തമ്പി, മെമ്പര്‍മാരായ ഉമേഷ് യു.വി., ജബീഷ് പി.സി., ഷൈലജ ശശികുമാര്‍, ഗീത സന്തോഷ്, എം.എന്‍.ജയകരൻ, മുൻസില ഫൈസല്‍, സി.ഗോപിനാഥ്, സുനിത സജീവ് എന്നിവരും സി.ഡി.എസ്. ചെയര്‍ പേഴ്സണ്‍ അംബിക ചന്ദ്രൻ, പൂച്ചാക്കല്‍ എസ്.എച്ച്.ഒ. അജയ് മോഹൻ. കുത്തിയതോട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, ചെറുപുഷ്പം ചര്‍ച്ച് വികാരി ഫാദര്‍ ആര്‍തര്‍, പെരുമ്പളം ജുമാ മസ്ജിദ് ഇമാം മുഹമ്മദ് ഇസ്മായില്‍ ഷാമില്‍ ഇര്‍ഫാനി, പ്രൊമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഇൻചാര്‍ജ് ഡോ.സുബിൻ, ഗവ.ഹൈസ്കുള്‍ പ്രിന്‍സിപ്പല്‍മാരായ സന്തോഷ് സാഗര്‍, ആഷാ നായര്‍ എസ് , ഗവ.എച്ച്. എസ്. ഹെഡ് മിസ്ട്രസ് ഗീത എം.കെ., എച്ച്.എസ്. എല്‍.പി.എസ്. എഡ് മാസ്റ്റര്‍ ബിജു, എസ്.സി.ബി. 46 പ്രസിഡന്റ് പി.ജി.മുരളീധരൻ, സി.പി.ഐ.(എം.) പ്രതിനിധി വി.സി.ഹര്‍ഷ ഹരൻ, സി.പി.ഐ.പ്രതിനിധി എം.വി.അശോകൻ, കോണ്‍ഗ്രസ് പ്രതിനിധി കെ.പി.ശശികുമാര്‍, ബി.ജെ.പി. പ്രതിനിധി രശ്മി അനില്‍കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എം.ആര്‍.ഷിബു സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജി.വി.ജയകുമാര്‍ നന്ദിയും രേഖപ്പെടുത്തി. രാവിലെ 9 ന് കുടുംബശ്രീ സി.ഡിഎസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലിയും, ലഹരിവിരുദ്ധ പോസ്റ്റര്‍ പ്രകാശനം, സമ്മേളനങ്ങള്‍, സമ്മാനദാനം എന്നിവയും ലഹരി വിരുദ്ധ കണ്‍വെൻഷന്റെ ഭാഗമായി നടന്നു.

Related Articles

Back to top button