KeralaLatestThiruvananthapuram

സുകൃതം: ശാന്തിഗിരി ഗുരുമഹിമ തിരുവനന്തപുരം റൂറല്‍ ഏരിയ ക്യാമ്പ് 27 മുതല്‍ 29 വരെ

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ഗുരുമഹിമ തിരുവനന്തപുരം റൂറല്‍ ഏരിയ സംഘടിപ്പിക്കുന്ന സുകൃതം ത്രിദിന ക്യാമ്പ് നാളെ, മെയ് 27 മുതല്‍ 29 വരെ ശാന്തിഗിരി വിദ്യാഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ശനിയാഴ്ച രാവിലെ 5 മണിയുടെ ആരാധനയോടെ ആരംഭിക്കുന്ന ക്യാമ്പില്‍ ഹാരം സമര്‍പ്പണം, കര്‍മ്മം ഗുരുഗീത ക്ലാസ്, എക്സര്‍സൈസ് എന്നിവ പ്രഭാത ഭക്ഷണത്തിന് മുന്നേ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 10.30 ന് ഉദ്ഘാടന യോഗം നടക്കും. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഗുരുമഹിമ ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജനനി കൃപ ജ്ഞാനതപസ്വിനി, മാതൃമണ്ഡലം ഹെഡ് ജനനി പ്രമീള ജ്ഞാനതപസ്വിനി, ഗൃഹസ്ഥാശ്രമസംഘം ഹെഡ് ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായിരിക്കും. മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.ഹേമലത പി.., ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റനറ് ജനറല്‍മാനേജര്‍ എം.പി. പ്രമോദ്, ഗുരുമഹിമ കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരിണി സ്നേഹവല്ലി കെ.എം. എന്നിവര്‍ ആശംസയര്‍പ്പിക്കും. എസ്.എസ്.എസ്.സി. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രവര്‍ത്തകരെ അനുമോദിക്കും. കുമാരി പത്മഗീത എസ്. ഗുരുവാണിയും, പ്രതിഭ എസ്.എസ്. സ്വാഗതവും ശാന്തിപ്രിയ ജി നന്ദിയും രേഖപ്പെടുത്തും.

11.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നാളെയിലെ ഞാന്‍ കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാട് പങ്കുവെയ്ക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളില്‍ ‘ഏകാഗ്രതയും കാര്യക്ഷമതയും’ വര്‍ദ്ധിപ്പിക്കാനുതകുന്ന റാന്റം ആന്‍സര്‍ ഗെയിം.

ഉച്ചയ്ക്ക് 2 ണിമുതല്‍ 4 ണിവരെ ‘ഗുരുവിന്റെ സന്ദേശ വാഹകരാകേണ്ട ശാന്തിഗിരിയുടെ യുവത്വം’ ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി നയിക്കുന്ന ക്ലാസ് നടക്കുന്നതാണ്. വൈകിട്ട് നാല് മുതല്‍ ‘രുചിക്കൂട്ട്,’ സ്കില്‍ ഡവലപ്മെന്റ്പ്രോഗ്രാം. സ്നാക്ക്സ് ഉണ്ടാക്കുന്നതിനുള്ള ട്രെയിനിംഗ് നല്‍കുന്നു. വൈകിട്ട് 7 നും 9 നും ഇടയ്ക്ക് സത്സംഗം ‘ എന്റെ ഗുരു ‘

മെയ് 28 ന് സിദ്ധ കോളേജ് പ്രാര്‍ത്ഥനാലയത്തില്‍ ആരാധന, പ്രാര്‍ത്ഥന കര്‍മ്മം എന്നിവ നടക്കും. 7.15 മുതല്‍ ആര്‍ട്സ് & കള്‍ച്ചര്‍ പബ്ലിക് റിലേഷന്‍സ് വിഭാഗം സീനിയര്‍ അഡ്വൈസര്‍ ഡോ.റ്റി.എസ്. സോമനാഥന്‍ ‘പ്രാര്‍ത്ഥനാലയത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. പ്രഭാത ഭക്ഷണത്തിന് ശേഷം വിഷയാധിഷ്ഠിത ക്ലാസ്. ‘വിദ്യാധനം ഗുരുമഹിമയിലൂടെ..’ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ബ്രഹ്മചാരിണി ഗുരുചന്ദ്രിക വേണുഗോപാലന്‍, ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ കുമാരി പ്രതിഭ എസ്.എസ്. എന്നിവര്‍ പങ്കെടുക്കുന്നു. ഗവണ്‍മെന്റ് വിമന്‍സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സ്വപ്ന ശ്രീനിവാസന്‍ നയിക്കുന്ന ‘സംഘടനാ പ്രവര്‍ത്തനം വിദ്യാഭ്യാസ കാലത്ത് ‘ക്ലാസ്സ് രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കും. ‘നന്മയുള്ള യുവത്വം കാലഘട്ടത്തിന് അനിവാര്യമോ’ സംവാദം ഉച്ചയ്ക്ക് 12 മുതല്‍ 1 മണിവരെ സംവാദം.

ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി മാനേജര്‍ ഷാനിമോന്‍ പി വാസുദേവന്‍ നയിക്കുന്ന ‘യുവത്വത്തിന്റെ സാങ്കേതിക സാക്ഷരത : ഭാവിയുടെ നൂതന വാതായനത്തിലേക്ക് ‘ 3 മണിമുതല്‍ 5 മണിവരെ ഖോ ഖോ ടൂര്‍ണമെന്റ്, തുടര്‍ന്ന് സമ്മാനദാനം, ക്യാമ്പ് അവലോകനം എന്നിവ നടക്കും.

29 ന് തിങ്കളാഴ്ച രാവിലെ 7.15 മുതല്‍ 8 മണിവരെ ശിവഗിരിയില്‍ ഗുരുവിന്റെ ത്യാഗജീവിതം ജനറല്‍ അഡ്മിനിസ്ട്രേഷന്‍ സ്പിരിച്ച്വല്‍ സോണ്‍ ഹെഡ് സ്വാമി ജനസ്നേഹജന്‍ ജ്ഞാനതപസ്വി നയിക്കുന്ന ക്ലാസ് നടക്കും. തുടര്‍ന്ന് ശിവഗിരി, അഞ്ചുതെങ്ങ്, ഫോര്‍ട്ട്, വര്‍ക്കല ബീച്ച് എന്നിവിടങ്ങളിലേക്ക് നടത്തുന്ന വിനോദയാത്രയോടെ ക്യാമ്പ് സമാപിക്കും. ഇന്ന്, മെയ് 26 വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ക്യാമ്പിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. 27 നും 28 നും ഗുരുഗീത ക്ലാസ് സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Related Articles

Back to top button