KeralaLatest

ഉന്നത വിദ്യാഭ്യാസ രംഗത്തും കൂടുതല്‍ ഊന്നല്‍ കൊടുക്കാനൊരുങ്ങി സര്‍ക്കാര്‍; 1000 കോടി വകയിരുത്തും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. അടുത്ത സംസ്ഥാന ബജറ്റില്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ 1000 കോടി രൂപ വകയിരുത്തുമെന്നാണ് സൂചന. ഈ മേഖലയുടെ വിഹിതം ഗണ്യമായി വര്‍ധിപ്പിക്കണമെന്ന്‌ വിദ്യാഭ്യാസ മേഖലയിലെ വിദഗ്‌ധര്‍ പ്രീബജറ്റ്‌ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. പശ്ചാത്തല സൗകര്യവികസനത്തിന്‌ കിഫ്‌ബി അനുവദിച്ച പദ്ധതികള്‍ക്കു പുറമേയായിരിക്കുമിത്‌.

കോഴ്സുകള്‍, ഗവേഷണം തുടങ്ങിയ മേഖലകളിലെ സമഗ്ര അഴിച്ചുപണികള്‍ക്ക്‌ ബജറ്റ്‌ സഹായം ഉറപ്പാക്കും. അടിസ്ഥാനശാസ്‌ത്ര, സാങ്കേതിക മേഖലകളില്‍ ഊന്നല്‍ നല്‍കി 1000 ഗവേഷണ സ്‌കോളര്‍ഷിപ്പുകൂടി ഏര്‍പ്പെടുത്തും. നൂറ്റമ്പതില്‍പ്പരം നൂതന കോഴ്‌സുകള്‍ക്ക്‌ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്‌. ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന 25 സര്‍വകലാശാലകളില്‍ കേരളത്തിലെ സര്‍വകലാശാലകളെയും ഉള്‍പ്പെടുത്താനുള്ള കര്‍മപദ്ധതിക്കും സഹായമുണ്ടാകും. എല്ലാ സര്‍വകലാശാലയ്‌ക്കും നാക്‌ 6.5 അംഗീകാരം ഉറപ്പാക്കുകയാണ്‌ പദ്ധതിയുടെ ഉദ്ദേശം.

Related Articles

Back to top button