IndiaLatest

ഇസ്രായേല്‍ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനങ്ങള്‍ ;പ്രധാനമന്ത്രി നരേന്ദ്രമോദി

“Manju”

ഡല്‍ഹി: ഇസ്രായേലിലെ പുതിയ നിയുക്ത പ്രധാനമന്ത്രി നഫ്താലി ബെനറ്റിന് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസപ്രമേയത്തിലൂടെ വിജയിച്ച്‌ അധികാരമേല്‍ക്കുന്ന നഫ്താലി ബെനറ്റിനെയാണ് പ്രധാനമന്ത്രി പ്രശംസകളുമായി എത്തിയത്.

‘ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന നെഫ്താലി ബെനറ്റിന് അഭിനന്ദനവും ആശംസകളും നേരുന്നു. ഇസ്രായേലുമായുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന്റെ 30 വര്‍ഷം അടുത്തവര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്ത്യയുമായി ശക്തമായ ബന്ധം തുടരാന്‍ ഏറെ നിര്‍ണ്ണായകമാകുന്ന കൂടിക്കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു.’ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button