IndiaLatest

അശോകാ ഹോട്ടലും വില്‍പ്പനയ്ക്ക് ; അടുത്ത വര്‍ഷത്തോടെ കൈമാറ്റം

“Manju”

ന്യൂഡല്‍ഹി : പൊതുആസ്തി വിറ്റ് മൂലധനമുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡല്‍ഹിയിലെ ലോകപ്രശസ്തമായ അശോകാ ഹോട്ടലും കേന്ദ്രം വില്‍ക്കുന്നു.
550 മുറിയുള്ള ഹോട്ടലിന്റെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 500 കോടിയെങ്കിലും ചെലവാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ജമ്മു കശ്മീര്‍ രാജകുടുംബം 1956ല്‍ കൈമാറിയ 25 ഏക്കര്‍ ഭൂമിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഹോട്ടല്‍ നിര്‍മിച്ചത്. ആ വര്‍ഷം ഡല്‍ഹിയില്‍ യുനെസ്കോ സമ്മേളനത്തിനെത്തിയ ലോകനേതാക്കാളും പ്രതിനിധികളും താമസിച്ചത് ഇവിടെയാണ്.1968ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മകന്‍ രാജീവ് ഗാന്ധിയുടെ വിവാഹസല്‍ക്കാരം ഹോട്ടലില്‍ സംഘടിപ്പിച്ചു. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിലും ഇടംപിടിച്ചു.
ഐടിഡിസി കൈകാര്യം ചെയ്യുന്ന ഹോട്ടല്‍ വിറ്റഴിക്കാന്‍ വാജ്പേയി മന്ത്രിസഭയും ശ്രമിച്ചിരുന്നു. നിതി ആയോഗും ഹോട്ടല്‍ വില്‍ക്കാനോ കൈമാറാനോ പദ്ധതി തയ്യാറാക്കി. എന്നാല്‍, പല കാരണങ്ങളാല്‍ അതൊന്നും മുന്നോട്ടുപോയില്ല. അടുത്ത വര്‍ഷമെങ്കിലും ഹോട്ടല്‍ കൈമാറ്റം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍

Related Articles

Back to top button