KeralaLatest

അപേക്ഷ ക്ഷണിച്ചു

“Manju”

 

തിരുവനന്തപുരം : സര്‍ക്കാരിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിറ്റിലേഷന്‍ (നിപ്മര്‍) സ്ഥാപനത്തിലേയ്ക്ക് ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തിയറി കോഴ്‌സില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. ഒക്യുപേഷണല്‍ തെറാപ്പിയില്‍ മാസ്റ്റര്‍ ബിരുദമാണ് യോഗ്യത.

എക്‌സ്പീരിയന്‍സ് നിര്‍ബന്ധം. 45000 രൂപയാണ് പ്രതിഫലം.
താത്പര്യമുള്ളവർ ബയോഡാറ്റയോടൊപ്പം അപേക്ഷ ഫോം പൂരിപ്പിച്ച് [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അപേക്ഷകള്‍ അയക്കണം.
അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 വൈകിട്ട് 5 മണി. ഫോണ്‍: 0480 2881959

Related Articles

Back to top button