ArticleLatest

ഇന്നും പരിപ്പുകറി ആണോ.?

“Manju”

വീട്ടില്‍ എന്നും പരിപ്പുകറി ആണ് എന്ന് പറഞ്ഞു പരിതപിക്കുന്നവരും സന്തോഷിക്കുന്നവരും ഉണ്ടാകും. നാടന്‍ പരിപ്പുകറി ഏതു വിഭവത്തിന്റ കൂടെയും കഴിക്കാം.വളരെ എളുപ്പത്തില്‍ തയാറാക്കാവുന്നൊരു വിഭവമായതിനാല്‍ തന്നെ ഇനി മുതല്‍ ഇങ്ങനെ തയാറാക്കി നോക്കിക്കൂടെ..?

ആവശ്യമായ സാധനങ്ങള്‍..?

രാത്രിയില്‍ ബീറ്റ്റൂട്ട് റൈസ് ആയാലോ..?

സ്ട്രീറ്റ് ഫുഡ് വേണമെന്ന് പറഞ്ഞു കുട്ടികള്‍ വാശിപിടിച്ച്‌ കരയാറുണ്ടോ..?

മ​ധു​രം ഇഷ്ട്ടമുള്ളവരാണോ നിങ്ങള്‍..? എങ്കില്‍ ‘മു​ട്ട​മാ​ല’ തയ്യാറാക്കിയാലോ..

പരിപ്പ് — ഒരു കപ്പ്
ഉപ്പ്, വെള്ളം — പാകത്തിന്
വറ്റല്‍മുളക്— ഒന്ന്
തേങ്ങ ചുരണ്ടിയത് — കാല്‍ കപ്പ്
ജീരകം — കാല്‍ ചെറിയ സ്പൂണ്‍
വെളിച്ചെണ്ണ — ഒരു വലിയ സ്പൂണ്‍
കറിവേപ്പില — ഒരു തണ്ട്
നെയ്യ് — പാകത്തിന്
പാകം ചെയ്യുന്ന വിധം

ചുവടുകട്ടിയുളള ചിനച്ചട്ടിയില്‍ പരിപ്പു നന്നായി ചൂടാക്കിയശേഷം കഴുകി രണ്ടാമത്തെ ചേരുവ ചേര്‍ത്തു വേവിക്കുക.തേങ്ങ ജീരകം ചേര്‍ത്ത് മയത്തില്‍ അരച്ചത് വെന്തപരിപ്പില്‍ ചേര്‍ത്തു തിളപ്പിക്കുക.
തീ കെടുത്തിയശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി ചൂടോടെ വിളമ്ബുക.വെള്ളം അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.നെയ്യുടെ ഒപ്പം വിളമ്പാം.

Related Articles

Back to top button