India

പ്രധാനമന്ത്രിയുടെ ത്രിപുര സന്ദർശനം; സുരക്ഷ ശക്തമാക്കി ബിഎസ്എഫ്

“Manju”

അഗർത്തല : ഇന്തോ-ബംഗ്ലാ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ച് ബിഎസ്എഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിപുര സന്ദർശനത്തോട് അനുബന്ധിച്ചാണ് സുരക്ഷ ശക്തമാക്കിയത്. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ത്രിപുര സന്ദർശിക്കുക.

ബിഎസ്എഫ് കമാൻഡന്റ് രത്‌നേഷ് കുമാർ ആണ് സുരക്ഷ വർദ്ധിപ്പിച്ച വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. 120 ബറ്റാലിയനുകൾ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിലെ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവിഐപി സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ആണെന്നും, മറ്റ് ഭീഷണികൾ ഇല്ലെന്നും രത്‌നേഷ് കുമാർ അറിയിച്ചു.

അഗർത്തലയിലെ ബീർ ബിക്രം വിമാനത്താവളത്തിൽ പുതുതായി നിർമ്മിച്ച ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ത്രിപുരയിൽ എത്തുന്നത്. പുതിയ ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതോടെ ബീർ ബിക്രം അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയരും. ഉദ്ഘാടനത്തിന് ശേഷം സ്വാമി വിവേകാനന്ദ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിലും സംസാരിക്കും.

Related Articles

Back to top button