Kozhikode

വടകര ചെക്യാട് ഇരുന്നൂറോളം ബിഎസ്എഫ് ജവാന്മാര്‍ക്ക് കോവിഡ്

“Manju”

വി. എം. സുരേഷ് കുമാർ

വടകര: നാദാപുരം ചെക്യാട് അരീക്കര കുന്നിലെ ബിഎസ്എഫ് ക്യാമ്പില്‍ ഇരുന്നൂറോളം ജവാന്മാര്‍ക്ക് കോവിഡ്. ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പതിനഞ്ചോളം പേര്‍ക്കേ രോഗ ലക്ഷണം ഉണ്ടായിട്ടുള്ളൂ.
ആര്‍ക്കുംതന്നെ നാട്ടുകാരുമായി സമ്പര്‍ക്കമില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം ആറു പേര്‍ക്കു രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. തൊള്ളായിരം പേരാണ് ക്യാമ്പിലുള്ളത്. ഇവരില്‍ അഞ്ഞൂറോളം പേര്‍ക്കാണ് പരിശോധന നടത്തിയത്.

Related Articles

Back to top button