IndiaLatest

അഹമ്മദാബാദ്-മുംബൈ സെന്‍ട്രല്‍ തേജസ് തീവണ്ടി ഒരു മാസത്തേക്ക് റദ്ദാക്കി

“Manju”

 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഹമ്മദാബാദ് -മുംബൈ സെന്‍ട്രല്‍ -അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് തീവണ്ടി ഒരു മാസത്തേക്ക് റദ്ദാക്കി. റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്.. വെളളിയാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചത്. യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പ് നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും റെയില്‍വേ വ്യക്തമാക്കി.

അതേസമയം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളാണ് കൊറോണ വ്യാപനത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത്. ഇതില്‍ 61 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. സമൂഹവ്യാപനം ഉള്‍പ്പെടെയുളള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍വ്വീസ് നിര്‍ത്തിവെയ്ക്കാന്‍ റെയില്‍വേ തീരുമാനിച്ചതെന്നാണ് വിവരം.

Related Articles

Back to top button