HealthIndiaLatest

കൊവിഡിനേക്കാള്‍ 100 ഇരട്ടി ഭീകരനായ പകര്‍ച്ചവ്യാധി വരുന്നു; മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

“Manju”

ന്യൂഡല്‍ഹി: കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പകര്‍ച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന പകുതി പേരും മരണപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ ലോകത്തില്ലാത്ത ഒരു വൈറസിനെ കുറിച്ചല്ല ആശങ്കപ്പെടുന്നതെന്നും ഇിനോടകം തന്നെ സാന്നിധ്യമറിയിച്ച, സസ്തനികളെ ബാധിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നുമാണ് പക്ഷിപ്പനി ഗവേഷകന്‍ ഡോ.സുരേഷ് കുച്ചിപ്പുടി പറയുന്നത്. കൊവിഡിനേക്കാള്‍ 100 മടങ്ങ് പകര്‍ച്ചാശേഷിയും അപകടകാരിയുമായും ഈ വൈറസെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി കണ്‍സള്‍ട്ടന്റ് ജോണ്‍ ഫുള്‍ട്ടന്‍ പറഞ്ഞു.

 

Related Articles

Back to top button