KeralaLatestThiruvananthapuram

ജില്ലാ പോക്സോ കോടതി ഉദ്ഘാടനം; ഹൈക്കോടതി ജഡ്ജി നിർവഹിക്കും

“Manju”

നെടുമങ്ങാട്. നെടുമങ്ങാട് അനുവദിച്ച ജില്ലാ പോക്സോ കോടതിയിൽ ഉദ്ഘാടനം ജനുവരി 8 ഉച്ചയ്ക്ക് 12ന് ഹൈക്കോടതി ജഡ്ജി കെ എം ഷഫീഖ് നിർവഹിക്കും. ജില്ലാ ജഡ്ജ് കെ ബാബു അധ്യക്ഷൻ ആകുന്ന സമ്മേളനത്തിൽ അടൂർപ്രകാശ് എം പി സി ദിവാകരൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും. നെടുമങ്ങാട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള നെട്ട കമ്മ്യൂണിറ്റി ഹാളിലാണ് കോടതിയുടെ പ്രവർത്തനം. ചേമ്പർ. ഡയസ്, കോർട്ട് ഹാൾ പ്രതിക്കൂട്,സാക്ഷി കൂട് ഓഫീസ് എന്നിവ സജ്ജീകരിച്ചു കഴിഞ്ഞു. മുഴുവൻ തസ്തികകളിലേക്കുള്ള നിയമനവും പൂർത്തിയായി. ഹൈക്കോടതി നിർദ്ദേശാനുസരണം ഉള്ള കോവിഡ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഉദ്ഘാടനം.

Related Articles

Back to top button