InternationalLatest

പ്രവാസികൾക്കായി സൗദി ജവാസത്ത് തവാസുൽ സേവനം ആരംഭിച്ചു

“Manju”

റിയാദ്: സൗദി ജവാസത്ത് പ്രവാസികൾക്കായി തവാസുൽ സേവനം ആരംഭിച്ചു. മുക്കീം പോർട്ടലിലൂടെ ആണ് തവാസുൽ സേവനം ആരംഭിക്കുന്നതെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു. ജവാസത്ത് ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാതെ ഗുണഭോക്താക്കൾക്ക് സേവനങ്ങളും നടപടിക്രമങ്ങളും അനായാസം നേടിയെടുക്കുന്നതിന് പുതിയ സേവനം സഹായകരമാകും.

ജവാസാത് സേവനങ്ങളുടെ ഗുണനിലവാരവും വേഗതയും വർദ്ധിപ്പിക്കുന്നതിനൊപ്പം ഇലക്ട്രോണിക് ഇടപാടുകൾ മെച്ചപ്പെടുത്തുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിനും അത് വഴി സമയം ലാഭിക്കുകയും ആണ് പുതിയ സേവനം ലക്ഷ്യമിടുന്നതെന്ന് ജവാസത്ത് പ്രസ്താവനയിലൂടെ അറിയിച്ചു.

Related Articles

Back to top button