KeralaLatest

മാർബിളിലും പലകയിലും കൊട്ടിക്കയറിയ കൊച്ചുമിടുക്കന് ഡ്രംകിറ്റ് സമ്മാനമായി നൽകി ഉണ്ണി മുകുന്ദൻ

“Manju”

മാർബിളിലും പലകയിലും കൊട്ടിക്കയറിയ കൊച്ചുമിടുക്കന് ഡ്രംകിറ്റ് സമ്മാനമായി നൽകി ഉണ്ണി മുകുന്ദൻ. ഉണ്ണി ഫാൻസ് അസോസിയേഷൻ ഭാരവാഹികളാണ് ഡ്രംസ് അഭിഷേകിന്റെ മലപ്പുറത്തെ വീട്ടിൽ എത്തിച്ചത്

നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും ഉണ്ണി വീഡിയോ കാൾ വഴി അഭിഷേകിനോട് സംസാരിച്ചു

ആദ്യമൊക്കെ പുതിയ ഡ്രംസിൽ കൈ വഴങ്ങിയില്ലെങ്കിലും അഭിഷേക് മെല്ലെ കൊട്ടിത്തുടങ്ങി

ഉണ്ണിയുമായി സംസാരിച്ചപ്പോൾ തന്നെയും സിനിമയിലെടുക്കുമോ എന്ന് അഭിഷേക്

നന്നായി പെർഫോം ചെയ്താൽ ഭാവിയിൽ തൻ്റെ സിനിമയിൽ സംഗീതം ചെയ്യാം എന്നായിരുന്നു ഉണ്ണിയുടെ വാഗ്ദാനം.ഡ്രംസിനു കേടുപാടുകൾ പറ്റിയാൽ അറിയിക്കണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മലപ്പുറം പാറശ്ശേരി സ്വദേശിയാണ് അഭിഷേക്.

സമ്മാനം അഭിഷേകിന്റെ അരികിലെത്തിച്ചത് ഉണ്ണി മുകുന്ദന്റെ കൊച്ചി, തൃശുർ, മലപ്പുറം ജില്ലകളിലെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളാണ്.

Related Articles

Back to top button