KeralaLatestThiruvananthapuram

Breaking News : വെഞ്ഞാറമൂട് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർ മരിച്ചു

“Manju”

കിളിമാനൂർ : വെഞ്ഞാറമൂട് കാരേറ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർ മരിച്ചു.കിളിമാനൂർ കരേറ്റ് പുലർച്ചെ 2 മണി യോടെയാണ് അപകടം. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടിൽ ഷമീർ (31)കഴക്കൂട്ടം ചിദംബര വിളാകത്ത് ലാൽ(45), തിരുവനന്തപുരം കവടിയാർ സ്വദേശി നജീബ് (35)കുമ്മിൾ മതിര എൻ ബി എച്ച് എസ് മൻസിലിൽ സുൽഫി (39) എന്നിവരാണ് മരിച്ചത്.ഡ്രൈവർ ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷപെട്ട വെഞ്ഞാറമൂട് പാലാംകോണം സ്വദേശി നിവാസ് (31) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്

Related Articles

Back to top button