InternationalLatest

വരവറിയിച്ച്‌ താരപുത്രന്‍

“Manju”

എണ്‍പതുകളിലെ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ ചുണ്ടുകളില്‍ നിറഞ്ഞുനിന്നിരുന്ന പേരാണ് ജെംഷദ് നസീരിയുടേത്. ഇറാനില്‍ നിന്നുള്ള ഈ ഫോര്‍വേഡ് ഈസ്റ്റ് ബം​ഗാള്‍, മുഹമ്മദന്‍സ് തുടങ്ങിയ ടീമുകള്‍ക്കായി ഉജ്ജ്വലപ്രകടനം പുറത്തെടുത്തിരുന്നു.ഇപ്പോള്‍ കൊല്‍ക്കത്തയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച നസീരിയുടെ പേര് വീണ്ടും ആരാധകരുടെ ഇടയില്‍ സീജവമാകുകയാണ്. ഇക്കുറി അത് മകനിലൂടെയെന്ന് മാത്രം.

ഇന്നലെ നടന്ന കൊല്‍ക്കത്ത ഡെര്‍ബിയില്‍ എടികെ മോഹന്‍ ബ​ഗാന് വിജയം സമ്മാനിച്ച ഹാട്രിക്ക് നേടിയ കിയാന്‍ നസീരി, ജെംഷദ് നസീരിയുടെ മകനാണ്. 21 വയസ് മാത്രം പ്രായമുള്ള കിയാന്‍, ഈ സീസണിലാണ് ബ​ഗാന്റെ സീനിയര്‍ ടീമില്‍ ഇടം പിടിച്ചത്. സീസണില്‍ താരത്തിന്റെ രണ്ടാം മത്സരം മാത്രമായിരുന്നു ഇത്.

മത്സരത്തില്‍ ബ​ഗാന്‍ ഒരു ​ഗോളിന് പിന്നില്‍ നില്‍കെയാണ് 61-ാം മിനിറ്റില്‍ ദീപക് ടാം​ഗ്രിക്ക് പകരമായി കിയാന്‍ കളിത്തിലിറങ്ങിയത്. മൂന്ന് മിനിറ്റിന് ശേഷം തന്റെ ആദ്യ ടച്ച്‌ തന്നെ ​വലയിലെത്തിച്ച്‌ കിയാന്‍ ചരിത്രം കുറിച്ചു.

Related Articles

Back to top button