KeralaKottayamLatest

കോവിഡ് 19: കോട്ടയം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പോലീസിന് പ്രതിരോധ ഉപകരണങ്ങൾ കൈമാറി

“Manju”

എസ് സേതുനാഥ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും വോളന്റിയേഴ്സിനും വേണ്ടി കോട്ടയം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജാക്കറ്റും ഫെയ്സ്ഷീൽഡും പോലീസിന് കൈമാറി. റോട്ടറി പോലീസ് എൻഗേജ്മെന്റ് (ROPE) പദ്ധതിയുടെ ഭാഗമായി പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് പ്രതിരോധ ഉപകരണങ്ങൾ സ്വീകരിച്ചത്.

ഫീൽഡ് ഡ്യൂട്ടിയിലുളള പോലീസ് ഉദ്യോഗസ്ഥർക്കും
പോലീസ് വോളന്റിയേഴ്സിനും വേണ്ടി 500 ഫെയ്സ്ഷീൽഡ്, 500 ജാക്കറ്റ് എന്നിവയുൾപ്പെടുന്ന കിറ്റുകളാണ് കൈമാറിയത്.

റോപ്പ് കേരളാ ചീഫ് കോ ഓർഡിനേറ്റർ സുരേഷ് മാത്യു, ജനറൽ കോ ഓർഡിനേറ്ററും സെക്രട്ടറിയുമായ ജിഗീഷ് നാരായണൻ എന്നിവരും മറ്റ് ഭാരവാഹികളും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും വോളന്റിയേഴ്സിനും വേണ്ടിയുള്ള ജാക്കറ്റും ഫെയ്സ്ഷീൽഡും റോട്ടറി പോലീസ് എൻഗേജ്മെന്റ് (ROPE) പദ്ധതിപ്രകാരം കോട്ടയം റോട്ടറി ക്ലബ് പ്രസിഡന്റ് സൂസൻ കോശി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്ക് കൈമാറുന്നു.

 

Related Articles

Back to top button