IndiaLatest

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി 59,048 കോടിയുടെ സ്‌കോളര്‍ഷിപ്പ്

“Manju”

ദില്ലി: പട്ടികജാതിക്കാരായ നാലു കോടി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ച്‌ കേന്ദ്രസര്‍ക്കാര്‍. നിലവില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക നല്‍കി വരുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വ്യവസ്ഥകളില്‍ നിര്‍ണായകമായ മാറ്റം വരുത്തിയാണ് മോദി സര്‍ക്കാര്‍ വിപ്ലവകരമായ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സാമ്ബത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതിനുള്ള തീരുമാനമായത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിനായി 59,048 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു.
പട്ടികജാതി വിഭാഗത്തിലുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് സഹായമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ മുതലുള്ള വിദ്യാഭ്യസം സുഗമമാക്കാന്‍ പദ്ധതികൊണ്ട് സാധിക്കും. തുകയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാറാന്‍ നല്‍കുന്നത്. ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകും പദ്ധതി പ്രവര്‍ത്തിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കു വേണ്ട യോഗ്യതയും മറ്റ് വിവരങ്ങളും അതത് സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കും.

Related Articles

Back to top button