KeralaLatest

കള്ള് ഷാപ്പുകള്‍ തുറന്നു; കർശനനിയന്ത്രണങ്ങൾ

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതി ലഭിച്ചെങ്കിലും തുറന്ന് പ്രവര്‍ത്തിച്ച ഷാപ്പുകളുടെ എണ്ണം വളരെ കുറവ്. ഉല്‍പാദനം കുറഞ്ഞതിനാല്‍ ഷാപ്പുകള്‍ ഭൂരിഭാഗവും തുറന്നില്ല. പാലക്കാട് നിന്നു പുറപ്പെട്ടത് പത്തിലൊന്ന് വണ്ടികള്‍ മാത്രമാണ്. തുറന്ന ഷാപ്പുകള്‍ കര്‍ശന നിയന്ത്രണങ്ങളോടെയാവും പ്രവര്‍ത്തിക്കുന്നത്. കള്ള് പാഴ്സലായി മാത്രമേ ലഭിക്കൂ. വാങ്ങുന്നവരും വില്‍ക്കുന്നവരും മാസ്ക് ധരിക്കണം. ഒരേ സമയം അഞ്ചു പേരെ മാത്രമെ വാങ്ങാൻ അനുവദിക്കു. ഷാപ്പിൽ ഭക്ഷണം ഉണ്ടാക്കാനും വിൽക്കാനും അനുവാദമില്ല.

Related Articles

Back to top button