KeralaLatestThiruvananthapuram

ആര്യനാട് ചെമ്പകമംഗലം കടവ് തുറന്നു

“Manju”

ആര്യനാട് : ചെമ്പകമംഗലത്ത് കരമനയാറിൽ നിർമിച്ച പുതിയ കടവിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്നുള്ള 25 ലക്ഷം രൂപ ഉപയോഗിച്ചാണു കടവിന്റെ നിർമാണം പൂർത്തിയാക്കിയത്.

റോഡിൽനിന്നു കടവിലേക്കുള്ള നൂറ് മീറ്റർ പാത ടൈൽ പാകി മോടിപിടിപ്പിച്ചു. ഓടയും നിർമിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി. വിജു മോഹൻ, മറ്റു ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button